ഗോളടി തുടർന്ന് മെസ്സി,
പൊളിച്ചടുക്കി മയാമി!
ലീഗ്സ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർമിയാമിക്ക് വിജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഷാർലെറ്റ് എഫ്സിയെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം ലയണൽ മെസ്സി മത്സരത്തിൽ ഒരു ഗോൾ നേടിയിട്ടുണ്ട്.ഇതോടെ ഇന്റർമിയാമി സെമിയിൽ എത്തുകയും ചെയ്തു.
മത്സരത്തിന്റെ ആദ്യപകുതിയിൽ ജോസഫ് മാർട്ടിനസ്, റോബർട്ട് ടൈലർ എന്നിവർ ഇന്റർ മിയാമിക്ക് വേണ്ടി ഗോളുകൾ നേടുകയായിരുന്നു. പിന്നീട് രണ്ടാം പകുതിയിൽ ഒരു ഗോൾ ഓൺ ഗോൾ ഷാർലെറ്റ് എഫ്സി വഴങ്ങുകയായിരുന്നു.
Leo couldn't take a night off from scoring!
— Major League Soccer (@MLS) August 12, 2023
Messi makes it 4-0. 🇦🇷 pic.twitter.com/9E2ojuweZZ
പിന്നീട് 86ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്.ലിയനാർഡോ കംപാനയുടെ അസിസ്റ്റിൽ നിന്നാണ് മെസ്സി ഗോൾ നേടിയത്.ബോക്സിൽ നിന്ന് മെസ്സി ഷോട്ട് ഉതിർക്കുകയായിരുന്നു. ഇനി സെമിഫൈനലിലാണ് ഇന്റർ മിയാമി അടുത്ത മത്സരം കളിക്കുക.