കിരീടങ്ങളുടെ തമ്പുരാനായി ലയണൽ മെസ്സി.
ഇന്ന് ലീഗ്സ് കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ വിജയം നേടാൻ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർ മയാമി നാഷ്‌വിൽ എസിയെ പരാജയപ്പെടുത്തിയത്.ഈ മത്സരത്തിലും ലയണൽ മെസ്സി ഒരു ഗോൾ നേടിയിരുന്നു. തുടർച്ചയായ 7 മത്സരങ്ങളിലാണ് മെസ്സി ഇപ്പോൾ ഗോൾ കണ്ടെത്തിയിട്ടുള്ളത്.
ഈ കിരീടം നേടിയതോടുകൂടി ആകെ തന്റെ കരിയറിൽ 44 കിരീടങ്ങൾ സ്വന്തമാക്കാൻ മെസ്സിക്ക് കഴിഞ്ഞു.അതായത് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള താരം ഇപ്പോൾ ലയണൽ മെസ്സിയാണ്.മറ്റാരും തന്നെ ഫുട്ബോൾ ഹിസ്റ്ററിയിൽ 44 കിരീടങ്ങൾ നേടിയിട്ടില്ല.43 കിരീടങ്ങൾ നേടിയിട്ടുള്ള ബ്രസീലിയൻ ഇതിഹാസം ഡാനി ആൾവസിനെയാണ് ലയണൽ മെസ്സി മറികടന്നിട്ടുള്ളത്.
44 career trophies for Lionel Messi 🐐 pic.twitter.com/FxFMEVxUi8
— ESPN FC (@ESPNFC) August 20, 2023
ഫുട്ബോൾ ചരിത്രത്തിലെ എല്ലാ സുപ്രധാന കിരീടങ്ങളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷം മെസ്സി സ്വന്തമാക്കുന്ന ആദ്യത്തെ ട്രോഫിയാണ് ലീഗ്സ് കപ്പ്.കരിയറിൽ 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ മെസ്സി നേടിയിട്ടുണ്ട്. കിരീടങ്ങൾക്ക് പുറമേ ഒരുപാട് വ്യക്തിഗത നേട്ടങ്ങളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്.ഏഴ് ബാലൺഡി’ഓർ പുരസ്കാരങ്ങൾ അതിൽ ഉൾപ്പെടുന്നു.