കഴിഞ്ഞ മത്സരത്തിൽ മെസ്സി പ്രശ്നക്കാരനാവാൻ കാരണമെന്ത്? പരിശീലകൻ പറയുന്നു!

കഴിഞ്ഞ മത്സരത്തിൽ ഒർലാന്റോ സിറ്റിക്കെതിരെ മികച്ച വിജയം നേടാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിരുന്നു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ വിജയിച്ചിരുന്നത്.മെസ്സി മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയിരുന്നു. എന്നാൽ മത്സരം പലപ്പോഴും സംഘർഷഭരിതമായിരുന്നു. ലയണൽ മെസ്സി വളരെയധികം അഗ്രസീവ് ആയിക്കൊണ്ടായിരുന്നു മത്സരത്തിൽ ഉണ്ടായിരുന്നത്. ഒരു യെല്ലോ കാർഡ് മെസ്സിക്ക് ലഭിക്കുകയും ചെയ്തിരുന്നു.

ഒർലാന്റോ താരങ്ങളായ സെസാർ അരൗഹോ,ഫെലിപ്പെ മാർട്ടിനസ് എന്നിവരുമായി മെസ്സിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. ഏതായാലും ഇതേക്കുറിച്ച് ഇന്റർ മിയാമി പരിശീലകൻ സംസാരിച്ചിട്ടുണ്ട്. സൗത്ത് അമേരിക്കൻ താരങ്ങൾ തമ്മിലുള്ള ഒരു വൈരം ഇതിന് കാരണമായി എന്നാണ് ഈ അർജന്റൈൻ പരിശീലകന്റെ കണ്ടെത്തൽ. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മുമ്പ് ഉണ്ടായിരുന്ന മത്സരങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു കഴിഞ്ഞ മത്സരം.ഒർലാന്റോക്കെതിരെയുള്ള മത്സരത്തിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു. കളിക്കളത്തിൽ കൂടുതൽ സൗത്ത് അമേരിക്കൻ താരങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.അവർ തമ്മിലുള്ള ഒരു വൈരം ഇതിന് കാരണമായി.തീർച്ചയായും ലോകത്തെ ഏറ്റവും മികച്ച താരമായ മെസ്സിയോട് അവർക്ക് എല്ലാവർക്കും ബഹുമാനമുണ്ട്. പക്ഷേ ആ 90 മിനിറ്റിൽ വിജയം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ അവർ അത്തരത്തിൽ കളിക്കുന്നതിൽ അത്ഭുതമില്ല “ഇതാണ് ഇന്റർ മിയാമിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ലീഗ്സ് കപ്പിലെ അടുത്ത മത്സരത്തിൽ ഇന്റർ മിയാമിയുടെ എതിരാളികൾ ഡെല്ലാസ് എഫ്സിയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 7 മണിക്കാണ് ഈ മത്സരം നടക്കുക.ഡെല്ലാസ് എഫ്സിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയിച്ചു കൊണ്ടാണ് ഇന്റർമിയാമി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *