കളിക്കളത്തിലും പരിശീലനത്തിലും മെസ്സി സഹതാരങ്ങളെ സഹായിക്കുന്നു :ടാറ്റ മാർട്ടിനോ!

സൂപ്പർ താരം ലയണൽ മെസ്സി തന്റെ അരങ്ങേറ്റ മത്സരം തന്നെ ഗംഭീരമാക്കിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മത്സരത്തിൽ ഇന്റർ മിയാമി വിജയിച്ചത്.ഫ്രീകിക്കിലൂടെ മെസ്സിയായിരുന്നു വിജയഗോൾ നേടിയിരുന്നത്. ആ മത്സരത്തിൽ പകരക്കാരന്റെ റോളിലായിരുന്നു ലയണൽ മെസ്സി ഇറങ്ങിയിരിക്കുന്നത്.

ഏതായാലും മിയാമി ജഴ്സിയിലെ തന്റെ രണ്ടാമത്തെ മത്സരത്തിനു വേണ്ടി മെസ്സി നാളെ ഇറങ്ങുകയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചുമണിക്ക് നടക്കുന്ന മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡാണ് ഇന്റർമിയാമിയുടെ എതിരാളികൾ.ലീഗ്സ് കപ്പിൽ വെച്ച് തന്നെയാണ് ഈ മത്സരം നടക്കുന്നത്. മെസ്സി മുഴുവൻ സമയവും കളിക്കുമെന്നാണ് സൂചനകൾ.

ഈ മത്സരത്തിനു മുന്നേ മെസ്സിയെക്കുറിച്ച് പരിശീലകനായ ടാറ്റ മാർട്ടിനോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് കളിക്കളത്തിൽ സഹതാരങ്ങളെ മെസ്സി സഹായിക്കുന്നതുപോലെ പരിശീലനത്തിലും മെസ്സി സഹതാരങ്ങളെ സഹായിക്കുന്നു എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മത്സരത്തിൽ നമ്മൾ ലയണൽ മെസ്സിയെ കണ്ടത് അദ്ദേഹം സഹതാരങ്ങളെ സഹായിക്കുന്നതാണ്.അതിനുവേണ്ടി എപ്പോഴും മെസ്സി ശ്രമിക്കും. അത് തന്നെയാണ് നമുക്ക് പരിശീലനത്തിലും കാണാൻ കഴിയുക. അദ്ദേഹം പരിശീലനത്തിൽ ഫുട്ബോളിനെ കുറിച്ച് സഹതാരങ്ങളോട് സംസാരിക്കുന്നു. അവരെ സഹായിക്കുകയും ചെയ്യുന്നു ” ഇതാണ് ടാറ്റ മാർട്ടിനോ പറഞ്ഞിട്ടുള്ളത്.

നാളത്തെ മത്സരത്തിനുശേഷം വലിയ ഒരു ഇടവേളയാണ് ഇന്റർ മിയാമിക്ക് ലഭിക്കുക. പിന്നീട് ഓഗസ്റ്റ് 21 ആം തീയതിയാണ് മിയാമി കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *