കരിയറിലെ ഏറ്റവും വലിയ ഇടവേളയെ അഭിമുഖീകരിച്ച് ലയണൽ മെസ്സി.

സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളിലാണ് ഉള്ളത്. തുടർച്ചയായി മത്സരങ്ങൾ കളിച്ചതിനാൽ മസിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മെസ്സിക്ക് ഉള്ളത്. ഇന്റർ മയാമി അവസാനമായി കളിച്ച 5 മത്സരങ്ങളിൽ നാലു മത്സരങ്ങളിലും മെസ്സി പങ്കെടുത്തിട്ടില്ല. ആകെ 37 മിനിറ്റ് മാത്രമാണ് ഈ മത്സരങ്ങളിൽ നിന്ന് മെസ്സി കളിച്ചിട്ടുള്ളത്.

MLS സീസൺ ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ് ഉള്ളത്. ഒക്ടോബർ 22ആം തീയതിയോടുകൂടി ഇന്റർ മയാമിയുടെ മത്സരങ്ങൾ അവസാനിക്കും. പിന്നീട് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാൽ മാത്രമായിരിക്കും മത്സരങ്ങൾ അവശേഷിക്കുക. ഇനിയുള്ള മത്സരങ്ങൾ എല്ലാം ഇന്റർ മയാമിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്.പക്ഷേ ലയണൽ മെസ്സി ഈ മത്സരങ്ങളിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.

പരിക്ക് മൂലം ലയണൽ മെസ്സി തന്നെ കരിയറിൽ ഏറ്റവും കൂടുതൽ ഇടവേള എടുത്തത് കുറച്ച് മുൻപാണ്. അതായത് 87 ദിവസങ്ങളായിരുന്നു ലയണൽ മെസ്സി പുറത്തിരുന്നത്. കോവിഡ് പ്രതിസന്ധിയുടെ സമയത്ത് 99 ദിവസങ്ങൾ മെസ്സി മത്സരങ്ങൾ ഇല്ലാതെ മുന്നോട്ടു പോയിട്ടുണ്ട്. ഇന്റർ മയാമിക്കൊപ്പം ഈ സീസണിലെ മത്സരങ്ങൾ കളിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ പിന്നീട് ഫെബ്രുവരി 24 ആം തീയതി മാത്രമായിരിക്കും അദ്ദേഹം കളത്തിലേക്ക് എത്തുക. അതേസമയം ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീനയുടെ നാഷണൽ ടീമിന്റെ മത്സരങ്ങൾ ഉണ്ട്.

ഈ മത്സരങ്ങൾ പരിക്കു മൂലം നഷ്ടമാവുകയാണെങ്കിൽ ലയണൽ മെസ്സി അഭിമുഖീകരിക്കുന്നത് കരിയറിലെ തന്നെ ഏറ്റവും വലിയ ഇടവേളയായിരിക്കും. പക്ഷേ മെസ്സി കളിക്കാനുള്ള സാധ്യതകൾ ഇവിടെയുണ്ട്. ഇന്റർ മയാമി Mയുടെ പ്ലേ ഓഫ് സാധ്യതകൾ മെസ്സിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ മെസ്സിയെ എങ്ങനെയെങ്കിലും കളിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്റർ മയാമിയുടെ ഭാഗത്ത് നിന്നുണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *