കണക്കുകൾ കള്ളം പറയില്ല, മെസ്സി ഇല്ലെങ്കിൽ മയാമി വട്ടപ്പൂജ്യം!
കഴിഞ്ഞ നാഷ് വില്ലെ എസ്സിക്കെതിരെയുള്ള മത്സരത്തിലായിരുന്നു സൂപ്പർതാരം ലയണൽ മെസ്സിക്ക് പരിക്കേറ്റത്. ആ മത്സരത്തിൽ മെസ്സി മികച്ച പ്രകടനം നടത്തുകയും ഇന്റർമയാമി വിജയിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് നടന്ന നാലു മത്സരങ്ങളിലും മെസ്സി കളിച്ചിട്ടില്ല. അതിൽ നിന്ന് കേവലം ഒരു വിജയം മാത്രമാണ് ഇന്റർമയാമിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ ഒരു മത്സരത്തിൽ സമനില വഴങ്ങുകയും ചെയ്തു.
ഇന്ന് നടന്ന കോൺകകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിലും ഇന്റർമയാമി പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മെക്സിക്കൽ ക്ലബ്ബായ മോന്റെറി ഇന്റർമയാമിയെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് മയാമി മത്സരം കൈവിട്ടത്. ചുരുക്കത്തിൽ ലയണൽ മെസ്സി ഇല്ലെങ്കിൽ ഇന്റർമയാമി വട്ടപ്പൂജ്യമാണ്. അത് കണക്കുകൾ തന്നെ തെളിയിക്കുന്നുണ്ട്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയിൽ ജോയിൻ ചെയ്തത്.അതിനുശേഷം മെസ്സി ആകെ ക്ലബ്ബിനൊപ്പം 19 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ 11 മത്സരങ്ങളിൽ വിജയിച്ചു.ആറു മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ഇന്റർമയാമി പരാജയപ്പെട്ടിട്ടുള്ളത്. എന്നാൽ മെസ്സിയുടെ അഭാവത്തിൽ ഇതല്ല സ്ഥിതി.
مارتن أريفالو: ميسي سيشارك في الإياب pic.twitter.com/xQdIxvizM1
— Messi Xtra (@M30Xtra) April 4, 2024
മെസ്സി ഇല്ലാതെ ആകെ 12 മത്സരങ്ങളാണ് ഇന്റർമയാമി കളിച്ചിട്ടുള്ളത്. അതിൽനിന്ന് കേവലം രണ്ടു മത്സരങ്ങൾ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. 3 സമനിലകൾ വഴങ്ങി. പുറമേ ഏഴ് പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തു. ചുരുക്കത്തിൽ മെസ്സിയില്ലെങ്കിൽ ഇന്റർമയാമിക്ക് ഒന്നിനും സാധിക്കുന്നില്ല എന്നുള്ളത് തന്നെയാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.ഈ സീസണലും മികച്ച പ്രകടനം മെസ്സി നടത്തുന്നുണ്ട്. ആകെ കളിച്ച അഞ്ചുമത്സരങ്ങളിൽ നിന്ന് 5 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.