ഓരോ 51 മിനുട്ടിനിടയിലും ഓരോ ഗോൾ പങ്കാളിത്തം, വിസ്മയിപ്പിച്ച് ലയണൽ മെസ്സി!

ലയണൽ മെസ്സി ഇന്റർ മയാമിയിൽ എത്തിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇത്ര വേഗത്തിൽ മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.പക്ഷേ മെസ്സിയുടെ ആരാധകർ ഇപ്പോൾ ഹാപ്പിയാണ്.തകർപ്പൻ പ്രകടനമാണ് ഇന്റർ മയാമിയിൽ മെസ്സി പുറത്തെടുക്കുന്നത്.പിഎസ്ജിയിൽ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു ലയണൽ മെസ്സിക്ക് ഉണ്ടായിരുന്നത്.

ഈ 36ആം വയസ്സിലും മെസ്സി പുറത്തെടുക്കുന്ന മിന്നുന്ന പ്രകടനം പലരെയും അത്ഭുതപ്പെടുത്തുന്ന ഒന്നു തന്നെയാണ്.ഇന്റർ മയാമിക്ക് വേണ്ടി ആകെ മെസ്സി കളിച്ചത് 9 മത്സരങ്ങളാണ്.അതിൽ തന്നെ രണ്ടു മത്സരങ്ങളിൽ പകരക്കാരനായി കൊണ്ടാണ് മെസ്സി ഇറങ്ങിയത്.ഈ 9 മത്സരങ്ങളിൽ നിന്നായി 11 ഗോളുകളും മൂന്ന് അസിസ്റ്റുകളും ലയണൽ മെസ്സി നേടിയിട്ടുണ്ട്. അതായത് ആകെ 14 ഗോൾ പങ്കാളിത്തങ്ങൾ മെസ്സിക്ക് വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ലയണൽ മെസ്സിയുടെ ഗോൾ കോൺട്രിബ്യൂഷനും മിനുട്ടും വെച്ച് താരതമ്യപ്പെടുത്തിയാൽ ഒരു അത്ഭുതകരമായ കണക്ക് നമുക്ക് ലഭിക്കും.അതായത് ഓരോ 51 മിനുട്ടിനിടയിലും ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി ഓരോ ഗോൾ പങ്കാളിത്തങ്ങൾ വഹിക്കുന്നുണ്ട്. മെസ്സി എന്ന താരത്തിന്റെ സാന്നിധ്യം തന്നെയാണ് ഇന്റർ മയാമിയെ ഇപ്പോൾ മുന്നോട്ടുകൊണ്ടുപോകുന്നത്.ലീഗ്സ് കപ്പ് കിരീടം നേടാൻ അവർക്ക് കഴിഞ്ഞിരുന്നു.US ഓപ്പൺ കപ്പിന്റെ ഫൈനലിലും ഇന്റർ മയാമി എത്തിയിട്ടുണ്ട്.

അമേരിക്കയിലും ലയണൽ മെസ്സി പുരസ്കാരങ്ങൾ കരസ്ഥമാക്കി തുടങ്ങിയിട്ടുണ്ട്.ലീഗ്സ് കപ്പിലെ ഏറ്റവും മികച്ച താരവും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനും ലയണൽ മെസ്സി തന്നെയായിരുന്നു. മേജർ ലീഗ് സോക്കറിൽ വിലപ്പെട്ട മൂന്ന് പോയിന്റുകൾ ഇന്റർ മയാമി കഴിഞ്ഞ മത്സരത്തിൽ നേടിയപ്പോൾ മെസ്സി ആ മത്സരത്തിലും ഒരു ഗോൾ സ്വന്തമാക്കിയിരുന്നു. ചുരുക്കത്തിൽ ലയണൽ മെസ്സിയുടെ വരവ് കളത്തിനകത്തും കളത്തിനു പുറത്തും വിസ്മയിപ്പിക്കുന്ന ഒരു മാറ്റത്തിനാണ് കാരണമായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *