ഓരോ മത്സരത്തിലും മൂന്നോ നാലോ ഗോളുകൾ മെസ്സി നേടും: അർജന്റൈൻ താരം.
സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറാനുള്ള ഒരുക്കത്തിലാണ്.ഉടൻതന്നെ മെസ്സിയുടെ പ്രസന്റേഷൻ ചടങ്ങ് നടക്കും. വരുന്ന ഇരുപത്തിരണ്ടാം തീയതി ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ്ബിനെതിരെ ഇന്റർ മിയാമി കളിക്കുന്നുണ്ട്.ആ മത്സരത്തിൽ ലയണൽ മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എല്ലാവരും അതിനു വേണ്ടി കാത്തിരിക്കുകയാണ്.
എംഎൽഎസ് ക്ലബ്ബായ സിൻസിനാറ്റിക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന അർജന്റൈൻ താരമാണ് അൽവാരോ ബാരെൽ.അദ്ദേഹം ഇപ്പോൾ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇന്റർ മിയാമി മോശം പ്രകടനം നടത്തുന്നതിനാൽ മെസ്സിക്ക് കാര്യങ്ങൾ ബുദ്ധിമുട്ടായിരിക്കുമെന്നും എന്നിരുന്നാൽ പോലും ഓരോ മത്സരങ്ങളിലും മൂന്നോ നാലോ ഗോളുകൾ നേടാൻ മെസ്സിക്ക് സാധിക്കുമെന്നാണ് ബാരെൽ പറഞ്ഞിട്ടുള്ളത്.Tyc സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബാരെലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🇦🇷 ÁLVARO BARREAL Y LA LLEGADA DE MESSI A LA MLS 🗣️
— TyC Sports (@TyCSports) July 14, 2023
El extremo argentino del #Cincinnati, puntero del campeonato, habló en TyC Sports sobre la llegada del mejor jugador del mundo al #InterMiami:
🎙️ "Es un jugador totalmente diferente al resto, obviamente a su equipo este… pic.twitter.com/XJat1euLkO
” മറ്റുള്ള താരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തനായ ഒരു താരമാണ് ലയണൽ മെസ്സി.തീർച്ചയായും അദ്ദേഹത്തിന്റെ ടീം ഈ സീസണിൽ ബുദ്ധിമുട്ടുകയാണ്.അതുകൊണ്ടുതന്നെ മെസ്സിക്കും ആ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നേക്കും.പക്ഷേ ഓരോ മത്സരത്തിലും മൂന്നോ നാലോ ഗോളുകളൊക്കെ ഇവിടെ നേടാൻ മെസ്സിക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു.ലയണൽ മെസ്സിയെ എങ്ങനെയാണ് തടയുക എന്നുള്ളത് ഞങ്ങൾക്കറിയില്ല. മറ്റുള്ള താരങ്ങളെക്കാൾ തടയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരത്തെയാണ് ഞങ്ങൾക്ക് നേരിടേണ്ടിവരുന്നത് ” ഇതാണ് ലയണൽ മെസ്സിയെക്കുറിച്ച് ബാരെൽ പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച 10 ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിട്ടില്ല.അത്രയേറെ മോശം പ്രകടനം നടത്തുന്ന മിയാമിയിൽ മികച്ച രൂപത്തിൽ കളിക്കുക എന്നുള്ളത് മെസ്സിയെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ വെല്ലുവിളിയാവും.പക്ഷേ മെസ്സിയുടെ വരവോടുകൂടി ടീം മെച്ചപ്പെടും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.