ഓപ്പൺ കപ്പിൽ നിന്നും MLS പിന്മാറി, മെസ്സിക്ക് മത്സരങ്ങൾ കുറയും!

അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ കോമ്പറ്റീഷനാണ് US ഓപ്പൺ കപ്പ്. 1914 ലാണ് ഈ ടൂർണമെന്റ് ആരംഭിച്ചത്. ഇത്തവണത്തെ ഓപ്പൺ കപ്പ് കിരീടം ഹൂസ്റ്റൻ ഡൈനാമോയായിരുന്ന സ്വന്തമാക്കിയിരുന്നത്. കലാശ പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇവർ പരാജയപ്പെടുത്തിയിരുന്നത്. എന്നാൽ പരിക്കു മൂലം മെസ്സി ഈ ഫൈനൽ മത്സരത്തിൽ കളിച്ചിരുന്നില്ല.

ഇപ്പോഴിതാ എംഎൽഎസ് നിർണായകമായ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അതായത് അടുത്ത സീസണിലെ US ഓപ്പൺ കപ്പിൽ എംഎൽഎസ് ക്ലബ്ബുകൾ പങ്കെടുക്കില്ല. ലീഗ് അധികൃതർ ചേർന്നു കൊണ്ടാണ് ഇതിൽ നിന്നും പിൻവാങ്ങാനുള്ള തീരുമാനമെടുത്തത്. ഇക്കാര്യം അവർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

ടൈറ്റ് ഷെഡ്യൂൾ കാരണമാണ് ഈ ഒരു തീരുമാനം അവർ എടുത്തത്.എംഎൽഎസിലെ മത്സരങ്ങൾ ഇനി സുഗമമായി നടന്നേക്കും. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപാട് മത്സരങ്ങൾ താരങ്ങൾക്ക് കളിക്കേണ്ടി വരുന്നതുകൊണ്ടാണ് ഈ കോമ്പറ്റീഷനിൽ നിന്നും പിന്മാറാനുള്ള തീരുമാനമെടുത്തത്. ഇനി അമേരിക്കയിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബുകളാണ് ഈ ഓപ്പൺ കപ്പിൽ മാറ്റുരക്കുക എന്നതും ഇവർ അറിയിച്ചിട്ടുണ്ട്. ഈ പിൻമാറ്റത്തോട് കൂടി ലയണൽ മെസ്സിക്ക് അടുത്ത സീസണിൽ കളിക്കേണ്ട മത്സരങ്ങളുടെ എണ്ണം കുറയും.പ്രധാനമായും അമേരിക്കൻ ലീഗിൽ തന്നെയായിരിക്കും ശ്രദ്ധ പതിപ്പിക്കേണ്ടി വരിക.

പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇന്റർ മയാമി അടുത്ത മാസമാണ് ആരംഭിക്കുക. 5 സൗഹൃദ മത്സരങ്ങൾ ഇതിനോടകം തന്നെ മയാമി പ്രഖ്യാപിച്ചു കഴിഞ്ഞു. സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ,അൽ നസ്ർ എന്നീ ടീമുകൾക്കെതിരെ ഇന്റർ മയാമി കളിക്കുന്നുണ്ട്. ആ മത്സരങ്ങൾക്ക് വേണ്ടിയാണ് ആരാധകർ ആവേശപൂർവ്വം ഇപ്പോൾ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *