ഒരൊറ്റ സെക്കന്റ് കൊണ്ട് നിങ്ങൾ പരാജയപ്പെടാം : മെസ്സിയെ കുറിച്ച് എതിർതാരം.

യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിയും ഹൂസ്റ്റൻ ഡൈനാമോയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.നാളെ പുലർച്ചെ ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ മത്സരം നടക്കുക. ഇന്റർ മയാമിയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുന്നത് എന്നത് മയാമിക്ക് അനുകൂലമായ ഒരു കാര്യമാണ്. സൂപ്പർ താരം ലയണൽ മെസ്സി ഈ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഇപ്പോഴും നീങ്ങിയിട്ടില്ല.

ഏതായാലും ലയണൽ മെസ്സി ഉണ്ടെങ്കിൽ അദ്ദേഹം തന്നെയായിരിക്കും ഹൂസ്റ്റൻ ഡൈനാമൊക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക. അദ്ദേഹത്തെ തടയുന്നതിനെ കുറിച്ച് ഹൂസ്റ്റൻ താരമായ എറിക്ക് സിയാചെങ്കോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഒരൊറ്റ സെക്കന്റ് കൊണ്ട് നിങ്ങളെ തോൽപ്പിക്കാൻ ലയണൽ മെസ്സിക്ക് സാധിക്കുമെന്നാണ് ഈ എതിർ താരം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മത്സരത്തിൽ പരമാവധി നിങ്ങൾ ലയണൽ മെസ്സിയെ ഗോളിൽ നിന്നും അകറ്റി നിർത്തേണ്ടതുണ്ട്.ചില സമയത്ത് മെസ്സി അകന്നു പോയേക്കാം.എന്നാൽ അതിനൊക്കെ ഒരു പരിധിയുണ്ട്.90 മിനുട്ടും നമുക്ക് അതിന് സാധിച്ചു എന്ന് വരില്ല. ലയണൽ മെസ്സി സ്വയം സ്പേസുകൾ ഉണ്ടാക്കിയെടുക്കും. എന്നിട്ട് അത് മുതലെടുക്കുകയും ചെയ്യും.അപകടകരമായ സ്പോട്ടിൽ നിന്ന് അദ്ദേഹത്തിന് ബോൾ ലഭിച്ചാൽ ഒന്നുകിൽ ഗോളാവും, അല്ലെങ്കിൽ അസിസ്റ്റ് ആയി മാറും. അദ്ദേഹത്തിന്റെ ബലഹീനത എവിടെയാണെന്ന് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരൊറ്റ സെക്കന്റ് കൊണ്ട് നിങ്ങളെ മത്സരത്തിൽ പരാജയപ്പെടുത്താൻ അദ്ദേഹത്തിന് സാധിക്കും. ടീമിന്റെ വളരെ ചെറിയ മിസ്റ്റേക്കുകളും അശ്രദ്ധയും മുതലെടുക്കാൻ കഴിവുള്ള താരമാണ് ലയണൽ മെസ്സി ” ഇതാണ് സിയെചെങ്കോ പറഞ്ഞിട്ടുള്ളത്

നേരത്തെ ഇന്റർ മയാമിക്ക് ലീഗ്സ് കപ്പ് കിരീടം നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു. ഓപ്പൺ കപ്പ് കൂടി നേടാൻ കഴിഞ്ഞാൽ അത് വലിയൊരു നേട്ടം തന്നെയായിരിക്കും. ഇന്റർ മയാമിക്ക് വേണ്ടി ഇതുവരെ മികച്ച പ്രകടനമാണ് മെസ്സി നടത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *