ഒരു വലിയ ജനക്കൂട്ടത്തെയാണ് മെസ്സി കൊണ്ടുവന്നത്, അതുകൊണ്ടുതന്നെ വളർച്ചയെ വിലകുറച്ചു കാണരുത്:ക്ലെയ് വേർട്ട് പറയുന്നു

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയിൽ എത്തിയത്. മെസ്സിയുടെ വരവ് അമേരിക്കൻ ഫുട്ബോളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ഈ സീസണിൽ മികച്ച പ്രകടനമാണ് ലയണൽ മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നത്.കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്കുള്ള യോഗ്യത ഇന്റർമയാമിക്ക് നേടിക്കൊടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.

എഫ്സി ബാഴ്സലോണയുടെ ഇതിഹാസങ്ങളിൽ ഒരാളാണ് പാട്രിക്ക് ക്ലെയ് വേർട്ട്. ലയണൽ മെസ്സിയുടെ വരവോടുകൂടി അമേരിക്കൻ ഫുട്ബോളിന് വലിയ വളർച്ചയുണ്ടായി എന്നുള്ള കാര്യം ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.അമേരിക്കൻ ഫുട്ബോളിന്റെ വളർച്ചയെ ഒരിക്കലും വിലകുറച്ചു കാണരുതെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.പ്രമുഖ മാധ്യമമായ ഗോളിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ക്ലെയ് വേർട്ടിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ അമേരിക്കയിലേക്ക് വരുന്ന ഓരോ സമയത്തും ഇവിടെ മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഫുട്ബോൾ ആരാധകർ വർദ്ധിച്ചുവരുന്നു,ഫുട്ബോളിനെ കുറിച്ചുള്ള സംസാരങ്ങൾ വർദ്ധിച്ചുവരുന്നു. തീർച്ചയായും ലയണൽ മെസ്സി ഒരു വലിയ ജനക്കൂട്ടത്തെയാണ് അമേരിക്കയിലേക്ക് കൊണ്ടുവന്നത്.അമേരിക്കയിലെ ഫുട്ബോളിന്റെ വളർച്ചയെ ഒരിക്കലും വിലകുറച്ചു കാണരുത് ” ഇതാണ് ബാഴ്സലോണ ഇതിഹാസം പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയതോടുകൂടി ഫുട്ബോൾ ആരാധകർ എല്ലാവരും അമേരിക്കൻ ലീഗിനെ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ഒട്ടേറെ ടൂർണമെന്റുകളും മത്സരങ്ങളും അമേരിക്ക തങ്ങളുടെ രാജ്യത്ത് വെച്ച് നടത്തുന്നുണ്ട്. അടുത്ത കോപ്പ അമേരിക്കയും വേൾഡ് കപ്പ്മൊക്കെ അമേരിക്കയിൽ വെച്ചുകൊണ്ടാണ് അരങ്ങേറുന്നത്. ഇതും അവരുടെ ഫുട്ബോളിന്റെ വളർച്ചയ്ക്ക് സഹായകരമാകുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *