ഒഫീഷ്യൽ,മെസ്സി കളത്തിലേക്ക് തിരിച്ചെത്തുന്നു,രണ്ട് അർജന്റൈൻ ക്ലബ്ബുകൾക്കെതിരെ കളിക്കാനും സാധ്യത.

സൂപ്പർ താരം ലയണൽ മെസ്സി അവസാനമായി കളത്തിലേക്ക് ഇറങ്ങിയത് അർജന്റീനക്ക് വേണ്ടിയാണ്.ബ്രസീലിനെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ മെസ്സി കളിച്ചിരുന്നു.എന്നാൽ പിന്നീട് പരിക്ക് കാരണം അദ്ദേഹം പിൻവാങ്ങുകയായിരുന്നു.മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയിച്ചിരുന്നത്.

ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് MLSന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ അവരുടെ സീസൺ നേരത്തെ അവസാനിച്ചിരുന്നു. നിലവിൽ ലയണൽ മെസ്സിക്ക് ഓഫ് സീസണാണ്.അദ്ദേഹം കുടുംബത്തോടൊപ്പം അവധി ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകരുള്ളത്. ഇക്കാര്യത്തിൽ ഒരു ഒഫീഷ്യൽ പ്രഖ്യാപനം അദ്ദേഹത്തിന്റെ ക്ലബ്ബായ ഇന്റർ മയാമി നടത്തിക്കഴിഞ്ഞിട്ടുണ്ട്.

അതായത് ജനുവരി 19 ആം തീയതിയാണ് ഇന്റർ മയാമി ഇനി കളത്തിലേക്ക് ഇറങ്ങുക.എൽ സാൽവദോറിന്റെ നാഷണൽ ടീമിനെതിരെയാണ് ഇന്റർ മയാമി കളിക്കുക. ഇക്കാര്യം അവർ ഒഫീഷ്യലായി കൊണ്ട് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുശേഷം മയാമി കളിച്ചേക്കാൻ സാധ്യതയുള്ള മത്സരങ്ങളെപ്പറ്റിയും ഒരുപാട് റൂമറുകൾ പുറത്തേക്ക് വരുന്നുണ്ട്. അതിലൊന്ന് അർജന്റൈൻ വമ്പൻമാരായ റിവർ പ്ലേറ്റിനെതിരെയുള്ള മത്സരമാണ്. ജനുവരി 19ന് ശേഷം അധികം വൈകാതെ തന്നെ റിവർ പ്ലേറ്റിനെതിരെ മയാമി മത്സരം കളിച്ചേക്കും എന്നാണ് റൂമറുകൾ.

മറ്റൊരു അർജന്റൈൻ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിനെതിരെ ഇന്റർ മയാമി കളിക്കും എന്നുള്ള റൂമറുകളും സജീവമാണ്.ഫെബ്രുവരി 17ആം തീയതി ഈ മത്സരം നടക്കും എന്നാണ് റൂമറുകൾ.മാത്രമല്ല റിയാദ് കപ്പ് സീസണിൽ അൽഹിലാൽ,അൽ നസ്ർ എന്നിവർക്കെതിരെയും ഇന്റർ കളിക്കും എന്ന വാർത്തകൾ.പക്ഷേ ഇക്കാര്യങ്ങളിൽ ഒന്നും തന്നെ ഒഫീഷ്യൽ പ്രഖ്യാപനങ്ങളിൽ വന്നിട്ടില്ല. നിലവിൽ ജനുവരി 19ആം തിയ്യതി മെസ്സി കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നത് മാത്രമാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *