ഒട്ടും എളുപ്പമാവില്ല,ബുദ്ധിമുട്ടേണ്ടി വരും:മെസ്സിക്ക് റൂണിയുടെ മുന്നറിയിപ്പ്.
സൂപ്പർ താരം ലയണൽ മെസ്സി ഇനി മുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുക. 2025 വരെയുള്ള ഒരു കോൺട്രാക്ടിലാണ് മെസ്സി സൈൻ ചെയ്യുക. ജൂലൈ 22 ആം തീയതി ക്രൂസ് അസൂളിനെതിരെ ഇന്റർ മിയാമി ഒരു മത്സരം കളിക്കുന്നുണ്ട്.ആ മത്സരത്തിൽ ലയണൽ മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ജൂലൈ ഒമ്പതാം തീയതി ഇന്റർ മിയാമിയും DC യുണൈറ്റഡും തമ്മിലാണ് ഏറ്റുമുട്ടുക.DC യുണൈറ്റഡ് പരിശീലകൻ ഇംഗ്ലീഷ് ഇതിഹാസമായ വെയ്ൻ റൂണിയാണ്.അദ്ദേഹം ഇപ്പോൾ ലയണൽ മെസ്സിക്ക് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് MLS ഒരിക്കലും എളുപ്പമാവില്ലെന്നും ഇവിടെ പൊരുത്തപ്പെടാൻ അദ്ദേഹം ബുദ്ധിമുട്ടേണ്ടി വരും എന്നുമാണ് റൂണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
🚨 LIONEL MESSI BACK IN ROSARIO! THE STADIUM EXPLODES!pic.twitter.com/M2kDVCBQLY
— Roy Nemer (@RoyNemer) June 24, 2023
” മെസ്സി ഞങ്ങൾക്കെതിരെ ആദ്യ മത്സരം കളിക്കുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരിക്കും.ഞങ്ങളുടെ ആരാധകർക്ക് അദ്ദേഹത്തെ അടുത്തു നിന്ന് കാണാമല്ലോ.പക്ഷേ എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത് ഇവിടെ ഒട്ടും എളുപ്പമാവില്ല എന്നുള്ളതാണ്.ഈ ലീഗ് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ലീഗ് തന്നെയാണ്. ഇവിടെ വന്ന് ഒറ്റയടിക്ക് തകർപ്പൻ പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നില്ല. തീർച്ചയായും അദ്ദേഹത്തിന് ഇവിടവുമായി അഡാപ്റ്റാവേണ്ടി വരും. കാരണം ഇവിടെ കാര്യങ്ങൾ കുറച്ച് വ്യത്യസ്തമാണ്. ഒരിക്കലും അദ്ദേഹത്തിന് ഈസിയാവില്ല. മെസ്സിയെ എത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് ലീഗിനെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഒരു കാര്യമാണ്.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം.കുറച്ച് പ്രായമായെങ്കിലും കഴിഞ്ഞ വേൾഡ് കപ്പ് നാം മറക്കാൻ പാടില്ല.ഏറെക്കുറെ ഒറ്റക്കാണ് അദ്ദേഹം ആ കിരീടം നേടിയത്. മെസ്സിയുടെ വരവ് ലീഗിനും മിയാമിക്കും ഗുണകരമാണ് ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.
ഇന്റർ മിയാമി വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച മത്സരത്തിൽ അവർ 4-1 എന്നാ സ്കോറിന് പരാജയപ്പെട്ടിരുന്നു. നിലവിൽ പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്താണ് മിയാമി ഉള്ളത്.