എല്ലാവരുടെയും ആത്മാർത്ഥതയോടു കൂടിയുള്ള പ്രവർത്തനമാണ് ഈ കിരീടത്തിലേക്ക് എത്തിച്ചത് :മെസ്സിയുടെ വാക്കുകൾ.
ഇന്റർ മയാമി എന്ന ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുക്കാൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു. മെസ്സി വന്നതിനുശേഷമാണ് ഇന്റർ മയാമി വിജയമധുരം നുണഞ്ഞു തുടങ്ങിയത്. തുടർച്ചയായ ഏഴ് വിജയങ്ങൾ സ്വന്തമാക്കാൻ ഇപ്പോൾ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ഏഴ് മത്സരങ്ങളിലും ലയണൽ മെസ്സി ഗോൾ നേടിയിട്ടുമുണ്ട്.
ക്ലബ്ബിനൊപ്പം കിരീടം നേടാനായതിൽ ലയണൽ മെസ്സി വളരെയധികം സന്തോഷവാനാണ്.അത് കളിക്കളത്തിൽ തന്നെ നമുക്ക് കാണാൻ സാധിച്ചിരുന്നു. തന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടുള്ള ഒരു ഇൻസ്റ്റഗ്രാം പോസ്റ്റും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. എല്ലാവരുടെയും ആത്മാർത്ഥതയോട് കൂടിയുള്ള ഒരു വർക്കാണ് കിരീടത്തിലേക്ക് നയിച്ചത് എന്നാണ് ലയണൽ മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔜 NEXT UP FOR MESSI 🦩
— MessivsRonaldo.app (@mvsrapp) August 20, 2023
🏆🇺🇸 US Open Cup SFs
The cup action continues for Inter Miami as they take on Cincinnati on Wednesday night in the semi-finals of the US Open Cup.
🏆🇺🇸 MLS
Then on Saturday night, assuming he's not rested after a busy schedule, Messi will finally make… pic.twitter.com/S1kcXcwK4q
“ഞങ്ങൾ ചാമ്പ്യൻസ് ആയിരിക്കുന്നു.ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി കിരീടം നേടാൻ സാധിച്ചതിൽ വളരെയധികം ഹാപ്പിയാണ്. എല്ലാവരുടെയും ആത്മാർത്ഥതയോടു കൂടിയുള്ള വർക്കാണ് ഈ കിരീടനേട്ടം സാധ്യമാക്കിയിരിക്കുന്നത്. ഇത് വെറും ഒരു തുടക്കം മാത്രമാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.മുന്നോട്ട് പോവാം ഇന്റർ മയാമി ” ഇതാണ് മെസ്സി കുറിച്ചിരിക്കുന്നത്.
ഇനി ഇന്റർ മയാമി അടുത്ത മത്സരം കളിക്കുക ഓപ്പൺ കപ്പിലാണ്. ഇതിന്റെ സെമിഫൈനൽ മത്സരത്തിൽ സിൻസിനാറ്റിയാണ് ഇന്റർ മയാമിയുടെ എതിരാളികൾ. ഓഗസ്റ്റ് 24-ആം തീയതിയാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ വിജയിച്ചാൽ ഫൈനൽ പ്രവേശനം സാധ്യമാക്കാൻ ഇന്റർ മയാമിക്ക് കഴിയും.