എനിക്ക് ശേഷം മെസ്സി : അമേരിക്കയിലെ ഇമ്പാക്ട്നെ കുറിച്ച് സ്ലാറ്റൻ പറയുന്നു!

ലോകത്തെ ഒരുപാട് പ്രശസ്ത ക്ലബ്ബുകൾക്ക് വേണ്ടി കളിക്കാൻ സാധിച്ചിട്ടുള്ള ഇതിഹാസമാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. യൂറോപ്പിൽ മാത്രമല്ല, അമേരിക്കയിലും ഈ താരം കളിച്ചിട്ടുണ്ട് 2018-19 സീസണിൽ അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചലസ് എക്സിക്ക് വേണ്ടി താരം കളിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു. പിന്നീട് എസി മിലാനിലേക്ക് മടങ്ങിയെത്തിയ സ്ലാറ്റൻ ഈയിടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ അമേരിക്കൻ ലീഗിലാണ് കളിക്കുന്നത്. വലിയ ഇമ്പാക്ടാണ് ലയണൽ മെസ്സി അമേരിക്കയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോൾ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ അമേരിക്കൻ ലീഗിലേക്ക് കൂടി തിരിഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് രൂപേണ ചില കാര്യങ്ങൾ സ്ലാറ്റൻ പറഞ്ഞിട്ടുണ്ട്. എനിക്ക് ശേഷം മെസ്സി എന്നാണ് സ്ലാറ്റൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ അമേരിക്കയിൽ എത്തിയതിനുശേഷമാണ് അവിടെയുള്ളവർ ശരിക്കും ഫുട്ബോൾ കാണാൻ തുടങ്ങിയത്. ഞാൻ അമേരിക്ക വിട്ടതോടുകൂടി അവർ ഫുട്ബോൾ ഉപേക്ഷിച്ചു. എന്നിട്ട് ബേസ്ബോൾ കാണാൻ ആരംഭിക്കുകയായിരുന്നു.പക്ഷേ ഇപ്പോൾ മെസ്സി കാരണം അവർ വീണ്ടും ഫുട്ബോൾ കണ്ടു തുടങ്ങിയിരിക്കുന്നു. അവരുടെ കാര്യത്തിൽ ഞാൻ ഹാപ്പിയാണ് ” ഇതാണ് സ്ലാറ്റൻ പറഞ്ഞിട്ടുള്ളത്.

കളത്തിനകത്തും കളത്തിന് പുറത്തും ലയണൽ മെസ്സി അമേരിക്കയിൽ വലിയ ഇമ്പാക്ട് ആണ് സൃഷ്ടിച്ചിട്ടുള്ളത്. 11 ഗോളുകളും 5 അസിസ്റ്റുകളും ആണ് ആകെ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി നേടിയിട്ടുള്ളത്. എന്നാൽ MLS ന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ഇന്റർ മയാമിക്ക് സാധിക്കാതെ പോയത് മെസ്സിക്ക് നിരാശ നൽകുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *