എനിക്ക് ഭ്രാന്താണെന്ന് പലരും പറഞ്ഞു, ഇപ്പോൾ ഞാൻ പോലും ഞെട്ടിപ്പോയി: മെസ്സിയെക്കുറിച്ച് ഇന്റർ ഉടമസ്ഥൻ.

ലയണൽ മെസ്സി അവിശ്വസനീയമായ ഒരു ഇമ്പാക്ട് തന്നെയാണ് ഇന്റർ മയാമിയിലും അമേരിക്കയിലും ഉണ്ടാക്കിയിരിക്കുന്നത്. കളത്തിനകത്ത് മികച്ച പ്രകടനം നടത്തുന്ന ലയണൽ മെസ്സി ഒരു കിരീടം ക്ലബ്ബിന് നേടിക്കൊടുത്തിട്ടുണ്ട്. കളത്തിന് പുറത്ത് സാമ്പത്തികപരമായി വലിയ വളർച്ചയാണ് ക്ലബ്ബിന് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.മാത്രമല്ല ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ ഇപ്പോൾ ഇന്റർ മയാമിയിലും ഉണ്ട്.

ഇന്റർ മയാമിയുടെ ഉടമസ്ഥനായ ജോർഹെ മാസ് ഇപ്പോൾ ഒരിക്കൽ കൂടി ലയണൽ മെസ്സിയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. മെസ്സിയെ എത്തിക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ എല്ലാവരും എനിക്ക് ഭ്രാന്താണെന്ന് പറഞ്ഞിരുന്നു എന്നാണ് മാസ് വെളിപ്പെടുത്തിയിട്ടുള്ളത്. ലയണൽ മെസ്സി ഇവിടെ ഉണ്ടാക്കിയ ഉണ്ടാക്കിയ ഇമ്പാക്ടിൽ താൻ പോലും ഞെട്ടിപ്പോയെന്നും മാസ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സിയെ സ്വന്തമാക്കണമെന്ന്ആഗ്രഹം എന്നിൽ എപ്പോഴും ഉണ്ടായിരുന്നു. മെസ്സി ഇന്റർ മയാമിയിലേക്ക് വരുമെന്ന് എനിക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ എനിക്ക് ഭ്രാന്ത് ആണെന്നാണ് പലരും അന്ന് പറഞ്ഞത്. 2019ൽ തന്നെ ഞാനും ബെക്കാമും മെസ്സിയുടെ പിതാവിനെ കണ്ട് സംസാരിച്ചിരുന്നു. മെസ്സിയുടെ വരവ് വലിയ ഒരു ഇമ്പാക്ട് തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.ഞാൻ ശരിക്കും പറഞ്ഞാൽ ഞെട്ടിപ്പോയി. ഇത്രയും ഒരു ഇമ്പാക്ട് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.ഇപ്പോൾ ലോകം മുഴുവനും അമേരിക്കൻ ലീഗിനെ ഉറ്റു നോക്കുന്നു.MLS ഇനി മെസ്സിക്ക് മുൻപും മെസ്സിക്ക് ശേഷവും എന്നറിയപ്പെടും ” ജോർഹെ മാസ് പറഞ്ഞു.

12 മത്സരങ്ങൾ കളിച്ച മെസ്സി 11 ഗോളുകളും 5 അസിസ്റ്റുകളും ആണ് ഇതുവരെ നേടിയിട്ടുള്ളത്. പക്ഷേ പരിക്ക് മൂലം ഒരുപാട് മത്സരങ്ങൾ മെസ്സിക്ക് ഇപ്പോൾ നഷ്ടമായി കഴിഞ്ഞു. ആ മത്സരങ്ങളിൽ ഒക്കെ തന്നെയും മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്റർ മയാമിക്ക് സാധിച്ചിട്ടില്ല. മെസ്സിയുടെ അഭാവം അവരെ വലിയ രീതിയിൽ തന്നെ ഇപ്പോൾ ബാധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *