എനിക്ക് ബുദ്ധിമുട്ടാണ്,മെസ്സി നേടുമെന്നാണ് തോന്നുന്നത്: MPTYനെ കുറിച്ച് നിലവിലെ ജേതാവ്.

സൂപ്പർ താരം ലയണൽ മെസ്സി അസാധാരണമായ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. പരിക്കിൽ നിന്നും മുക്തനായി മടങ്ങിയെത്തിയ മെസ്സി ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയുള്ള മത്സരത്തിൽ മെസ്സി ഒരു ഗോളും 5 അസിസ്റ്റുകളും പൂർത്തിയാക്കിയിരുന്നു.എതിരാളികളെയെല്ലാം പുറകിലാക്കിക്കൊണ്ട് ഇപ്പോൾ മെസ്സി കുതിക്കുകയാണ്.

ഈ ഫോം മെസ്സിക്ക് സീസണിൽ ഉടനീളം നിലനിർത്താൻ കഴിഞ്ഞാൽ MLS പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കാൻ സാധിക്കും. നിലവിലെ ജേതാവായ ലൂസിയാനോ അകോസ്റ്റ ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സി ഉള്ളതുകൊണ്ടുതന്നെ തനിക്ക് പുരസ്കാരം നിലനിർത്തൽ ബുദ്ധിമുട്ടാണെന്നും തീർച്ചയായും ആ പുരസ്കാരം നേടാൻ സാധിക്കുമെന്നുമാണ് അകോസ്റ്റ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എതിരാളിയായി കൊണ്ട് മെസ്സി ഉണ്ടാകുമ്പോൾ കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും 5 അസിസ്റ്റുമാണ് അദ്ദേഹം നേടിയത്.ബുദ്ധിമുട്ടാണ് എന്നുള്ളത് അറിയാം, പക്ഷേ അദ്ദേഹത്തോട് പോരാടുന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. മെസ്സിയുടെ പേരിനോടൊപ്പം എന്റെ പേരും കൂടി വായിക്കപ്പെടുന്നത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്.ഞാൻ വളരെയധികം ഹാപ്പിയാണ്,എന്റെ റോൾ മോഡലുകളിൽ ഒരാളാണ് അദ്ദേഹം.കഴിഞ്ഞവർഷം ഞാനാണ് നേടിയത്. അക്കാര്യത്തിൽ സന്തോഷമുണ്ട്.തീർച്ചയായും മെസ്സിക്ക് ആ പുരസ്കാരം നേടാൻ കഴിയും. എന്തെന്നാൽ അദ്ദേഹം ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹം തുടരുക തന്നെ ചെയ്യും ” ഇതാണ് അകോസ്റ്റ പറഞ്ഞിട്ടുള്ളത്.

അർജന്റീനക്കാരനായ അകോസ്റ്റ എംഎൽഎസ് ക്ലബ്ബായ സിൻസിനാറ്റിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ലയണൽ മെസ്സി അതിവേഗം കുതിക്കുകയാണ് ഇപ്പോൾ. കേവലം 8 മത്സരങ്ങൾ മാത്രം ലീഗിൽ കളിച്ച മെസ്സി 19 ഗോൾ പങ്കാളിത്തങ്ങൾ നേടിക്കഴിഞ്ഞു. 10 ഗോളുകളും ഒൻപത് അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *