എതിർ ഡ്രസിങ് റൂമിൽ പോയി മെസ്സി വഴക്കടിച്ചുവോ? പ്രചരിക്കുന്ന വാർത്തയിലെ സത്യമെന്ത്?
കോൺകകാഫ് ചാമ്പ്യൻസ് കപ്പിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇന്റർമയാമിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മെക്സിക്കൻ ക്ലബ്ബായ മോന്റെറി ഇന്റർമയാമിയെ പരാജയപ്പെടുത്തിയത്.ഇന്റർമയാമിയുടെ മൈതാനത്ത് വെച്ച് നടന്ന ഈ മത്സരത്തിൽ ലയണൽ മെസ്സി കളിച്ചിരുന്നില്ല.പരിക്ക് കാരണമാണ് മെസ്സി പുറത്തിരുന്നത്.മത്സരം വളരെ തീവ്രത നിറഞ്ഞ ഒന്നായിരുന്നു. കളിക്കളത്തിനകത്ത് ചില ഏറ്റുമുട്ടലുകളൊക്കെ ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതായത് മത്സരശേഷം ലയണൽ മെസ്സി എതിർ ടീമിന്റെ ഡ്രസിങ് റൂമിൽ പ്രവേശിക്കുകയും അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു എന്നായിരുന്നു റിപ്പോർട്ട്. അതിന്റെ കാരണം അവ്യക്തമായിരുന്നു.പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ട് മയാമിയുടെ അസിസ്റ്റന്റ് പരിശീലകൻ രംഗത്ത് വന്നിട്ടുണ്ട്.ഹാവി മൊറാലസ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi, who sat out with injury during Inter Miami's first leg loss to Monterrey in the quarterfinals, angrily approached the Monterrey locker room after the match and began yelling, though the exact reason for the confrontation was unclear, a source told ESPN. pic.twitter.com/OgbwDtBGKU
— ESPN FC (@ESPNFC) April 5, 2024
” ഈ മത്സരം വളരെ തീവ്രത നിറഞ്ഞ ഒന്നായിരുന്നു.ഏറ്റവും പ്രധാനപ്പെട്ടത് സംഭവിച്ചത് കളിക്കളത്തിൽ തന്നെയാണ്.മറ്റൊന്നിനും പ്രസക്തിയില്ല.ഫുട്ബോൾ ലോകത്ത് ഇങ്ങനെയുള്ളതൊക്കെ സർവ്വസാധാരണമാണ്.എല്ലാവിധ അഭിപ്രായങ്ങളും ഇവിടെ ഉയർന്നുവരും. അവർ പറയുന്നതിനെല്ലാം എല്ലാവരും ഉത്തരവാദികളാണ് ” ഇതാണ് ഇന്റർമയാമിയുടെ അസിസ്റ്റന്റ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ഈ സംഭവത്തെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. പക്ഷേ അങ്ങനെയൊന്നും നടന്നിട്ടില്ല എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇത്തരം കാര്യങ്ങൾക്കൊന്നും പ്രസക്തിയില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. ഏതായാലും രണ്ടാം പാദ മത്സരം മോന്റെരിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് നടക്കുക.ആ മത്സരത്തിൽ മെസ്സി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.