എങ്ങനെയാണ് ആ പാസ് നൽകിയതെന്ന് മെസ്സിയോട് ചോദിച്ചു, മെസ്സിയുടെ മറുപടി എന്തെന്ന് വെളിപ്പെടുത്തി മയാമി താരം!
കഴിഞ്ഞ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇന്റർ മയാമി ന്യൂയോർക്ക് റെഡ് ബുൾസിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല.പിന്നീട് കളിക്കളത്തിലേക്ക് വന്ന മെസ്സി ഒരു ഗോൾ നേടുകയായിരുന്നു. ആ ഗോളിന് കാരണമായ പാസ് നൽകിയതും ലയണൽ മെസ്സിയായിരുന്നു.
ക്രമാസ്കിക്ക് മെസ്സി നൽകിയ ആ പാസ് പിന്നീട് വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഇതേക്കുറിച്ച് ഇന്റർമയാമി താരമായ ഫകുണ്ടോ ഫാരിയാസ് ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.എങ്ങനെയാണ് ആ പാസ് നൽകിയത് എന്ന് ചോദിച്ചപ്പോൾ 3 വിരലുകൾ ഉയർത്തിക്കൊണ്ടുള്ള ഒരു ആംഗ്യമാണ് (👌🏻) മെസ്സി കാണിച്ചത് എന്നാണ് ഫാരിയാസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Q : Leo Messi's pass to Cremaschi against New York Red Bulls?
— PSG Chief (@psg_chief) August 29, 2023
🗣Facundo Farias (Inter Miami Player) :
"After the game, I sat next to Leo in the locker room and i asked him "how did you see that pass?"….He laughed and made a gesture with 3 fingers (👌)…It was unbelievable.… pic.twitter.com/CwcQnQ0D65
” ആ മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ ഞാൻ ലയണൽ മെസ്സിയുടെ തൊട്ടടുത്തായിരുന്നു ഇരുന്നത്. എങ്ങനെയാണ് നിങ്ങൾ ആ പാസ് നൽകാനുള്ള ഒരു വിടവ് അവിടെ കണ്ടെത്തിയത് എന്ന് ഞാൻ മെസ്സിയോട് ചോദിച്ചു. അദ്ദേഹം ചിരിച്ചു. മാത്രമല്ല മൂന്ന് വിരലുകൾ ഉയർത്തിക്കൊണ്ടുള്ള ഒരു ആംഗ്യം (👌🏻)മാത്രമാണ് കാണിച്ചത്. അത് അവിശ്വസനീയമായിരുന്നു. ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ഒരു സെക്കൻഡിന്റെ അംശം പോലും വളരെ കൂടുതലാണ്.അദ്ദേഹത്തെ തൊട്ടടുത്തുനിന്ന് കാണുക എന്നുള്ളത് അതുല്യമായ ഒരു കാര്യമാണ് ” മയാമി താരമായ ഫാരിയാസ് പറഞ്ഞു.
എംഎൽഎസിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ഇന്റർ മയാമിയുടെ എതിരാളികൾ നാഷ്വിൽ എസ്സിയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചുമണിക്ക് ഇന്റർ മയാമിയുടെ മൈതാനത്ത് വച്ചാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ ലീഗ്സ് കപ്പ് മത്സരത്തിൽ ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു.