എംഎൽഎസ് ബെസ്റ്റ് ഇലവൻ,മെസ്സി പുറത്ത്!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. ഇതോടുകൂടി MLS ന്റെ പേരും പ്രശസ്തിയും വർദ്ധിക്കുകയായിരുന്നു. അമേരിക്കയിൽ മിന്നുന്ന പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുത്തത്.ഇന്റർ മയാമിക്ക് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.ലീഗ്സ് കപ്പ് കിരീടമായിരുന്നു അവർ നേടിയിരുന്നത്.

മയാമിക്ക് വേണ്ടി ആകെ 14 മത്സരങ്ങൾ കളിച്ച മെസ്സി 11 ഗോളുകളും 5 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ഒരു ഗംഭീര തുടക്കം തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ അമേരിക്കൻ ലീഗിൽ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ.ഇന്റർ മയാമി പ്ലേ ഓഫ് കാണാതെ പുറത്താവുകയായിരുന്നു. ആറ് മത്സരങ്ങൾ മാത്രമായിരുന്നു മെസ്സി എംഎൽഎസിൽ കളിച്ചിരുന്നത്.അതിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുകളും മാത്രമാണ് അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളത്.

അവസാനത്തെ പല ലീഗ് മത്സരങ്ങളും പരിക്ക് മൂലം മെസ്സിക്ക് നഷ്ടമായിരുന്നു.മാത്രമല്ല പല മത്സരങ്ങളിൽ ഇന്റർ മയാമി പരാജയപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ലയണൽ മെസ്സിക്ക് എംഎൽഎസിലെ ഏറ്റവും മികച്ച താരങ്ങളുടെ ഇലവനിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് എംഎൽഎസ് ടീം ഓഫ് ദി സീസൺ പ്രഖ്യാപിച്ചത്.മെസ്സി എന്നല്ല, ഇന്റർ മയാമിയിൽ നിന്ന് ഒരു താരം പോലും ഈ ടീം ഓഫ് ദി സീസണിൽ ഇടം നേടിയിട്ടില്ല.

രണ്ട് അർജന്റീന താരങ്ങൾ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സൂപ്പർതാരങ്ങളായ തിയാഗോ അൽമേഡ,ലൂസിയാനോ അകോസ്റ്റ എന്നിവരാണ് ആ താരങ്ങൾ. പക്ഷേ മെസ്സിക്ക് ടീമിൽ ഇടം ലഭിക്കാത്തതിൽ അത്ഭുതമില്ല.വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അടുത്ത സീസണിൽ മെസ്സി തകർപ്പൻ പ്രകടനം അമേരിക്കൻ ലീഗിൽ പുറത്തെടുക്കും എന്ന വിശ്വാസത്തിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകരുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *