ഇവിടെ കാര്യങ്ങൾ എളുപ്പം, വളരെയധികം ഹാപ്പിയാണ് :തുറന്ന് പറഞ്ഞ് മെസ്സി!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജി വിട്ടുകൊണ്ട് ഇന്റർ മയാമിയിലേക്ക് എത്തിയത്. മെസ്സി ഇപ്പോൾതന്നെ യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചതിൽ ആരാധകർക്ക് അതൃപ്തിയുണ്ടായിരുന്നു. പക്ഷേ തനിക്കും തന്റെ കുടുംബത്തിനും കൂടുതൽ കംഫർട്ടബിളായ ഒരു ജീവിതം നയിക്കാൻ വേണ്ടിയാണ് ലയണൽ മെസ്സി ഇന്റർ മയാമിയെ തിരഞ്ഞെടുത്തിട്ടുള്ളത്. വളരെ സന്തോഷവാനായി കൊണ്ടാണ് മെസ്സി ഇപ്പോൾ കാണപ്പെടുന്നത്.
ലയണൽ മെസ്സി തന്നെ പുതിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് നമ്മൾ തന്നെ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നമ്മൾ വളരെയധികം ഹാപ്പിയായിരിക്കും എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. താൻ വിചാരിച്ചതിനേക്കാളും എളുപ്പമാണ് ഇവിടുത്തെ കാര്യങ്ങളെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Leo Messi: “When you choose where you want to be, everything is much easier. The day-to-day life with the family also, I’m so happy to found this happiness again.” @TUDNMEX 🇦🇷 pic.twitter.com/DLJTUPiJuD
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 17, 2023
” എവിടെയായിരിക്കണം എന്നുള്ളത് നിങ്ങൾ തന്നെ തിരഞ്ഞെടുക്കുകയാണെങ്കിൽ നമുക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായിരിക്കും.കൂടാതെ കുടുംബത്തിന്റെ ദൈനംദിന ജീവിതവും എളുപ്പമായിരിക്കും.ഞാൻ ഒരിക്കൽ കൂടി സന്തോഷം കണ്ടെത്തിയിരിക്കുന്നു.ഇവിടെ ഞാൻ വളരെയധികം ഹാപ്പിയാണ്. ഈ നഗരവും ഇവിടത്തെ ആളുകളും മനോഹരമാണ്. അവർ ഞങ്ങളുടെ ജീവിതത്തെ കൂടുതൽ സുഖകരമാക്കുന്നു. ഞങ്ങൾ ഇപ്പോഴും അഡാപ്റ്റേഷൻ പീരിയഡിൽ തന്നെയാണ് ഉള്ളത്. പക്ഷേ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ എളുപ്പമാണ് ഇവിടെ കാര്യങ്ങൾ ” ഇതാണ് ലയണൽ മെസ്സി ഇപ്പോൾ ഇന്റർ മയാമിലെ ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
കളിക്കളത്തിനകത്ത് തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി പുറത്തെടുക്കുന്നത്.മെസ്സി കളിച്ച ആറുമത്സരങ്ങളിലും ഇന്റർ മയാമി വിജയിച്ചിട്ടുണ്ട്. ആറുമത്സരങ്ങളിലും മെസ്സി ഗോൾ നേടുകയും ചെയ്തു. 9 ഗോളുകളും ഒരു അസിസ്റ്റുമാണ് ലയണൽ മെസ്സിയുടെ സമ്പാദ്യം.