ഇന്റർ മിയാമിക്ക് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിന് വേണ്ടി ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് :ബുസ്ക്കെറ്റ്സ്

ലയണൽ മെസ്സിയെ ഒഫീഷ്യലായി സൈൻ ചെയ്തതിന് പിന്നാലെ മറ്റൊരു പ്രഖ്യാപനം കൂടി കഴിഞ്ഞ ദിവസം ഇന്റർ മിയാമി നടത്തിയിരുന്നു. എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരങ്ങളിൽ ഒരാളായ സെർജിയോ ബുസ്ക്കെറ്റ്സിനെയാണ് ഇന്റർ മിയാമി സ്വന്തമാക്കിയിട്ടുള്ളത്.2025 വരെയുള്ള ഒരു കോൺട്രാക്ടിലാണ് അദ്ദേഹം സൈൻ ചെയ്തിട്ടുള്ളത്. വരുന്ന ഇരുപത്തിരണ്ടാം തീയതി ഇന്റർ മിയാമി ഒരു മത്സരം കളിക്കുന്നുണ്ട്. മത്സരത്തിൽ ആയിരിക്കും മെസ്സിയും ബുസ്ക്കെറ്റ്സും ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം നടത്തുക.

ഏതായാലും ഇന്റർ മിയാമി താരമായതിന് പിന്നാലെ സെർജിയോ ബുസ്ക്കെറ്റ്സ് ചില കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഇന്റർമിയാമിക്ക് കിരീടങ്ങൾ നേടിക്കൊടുക്കുന്നതിൽ സഹായിക്കാൻ വേണ്ടി താൻ അക്ഷമയോടുകൂടി കാത്തിരിക്കുകയാണ് എന്നാണ് ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു സ്പെഷ്യൽ ആയിട്ടുള്ള,എക്സൈറ്റിംഗ് ആയിട്ടുള്ള ഒരു അവസരമാണ്.ഞാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. എന്റെ കരിയറിലെ അടുത്ത ചുവടുവെപ്പ് ഇന്റർമിയാമിക്കൊപ്പമാണ്.ഈ ക്ലബ്ബ് എന്നിൽ വളരെയധികം മതിപ്പുളവാക്കിയിട്ടുണ്ട്.അതുകൊണ്ടാണ് ബാഴ്സലോണയിൽ നിന്നും ഇങ്ങോട്ട് വരാൻ ഞാൻ തീരുമാനിച്ചത്.ഈ ക്ലബ്ബിനെ പ്രതിനിധീകരിക്കാൻ സാധിക്കുന്നതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. ഇന്റർ മിയാമിക്കൊപ്പം കിരീടങ്ങളും വിജയങ്ങളും നേടണം,അതിനുവേണ്ടി ഞാൻ അക്ഷമനായി കാത്തിരിക്കുകയാണ് ” ഇതാണ് സെർജിയോ ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയും ബുസ്ക്കെറ്റ്സും ഒരിക്കൽ കൂടി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ഇവിടെയുണ്ട്. ബാഴ്സലോണയിൽ ദീർഘകാലം ഒരുമിച്ച് കളിക്കുകയും നിരവധി കിരീടങ്ങൾ നേടുകയും ചെയ്ത താരങ്ങളാണ് മെസ്സിയും ബുസ്ക്കെറ്റ്സ്.അവസാന 11 ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാത്ത ഇന്റർമിയാമി വളരെ മോശം അവസ്ഥയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *