ഇന്റർ മയാമിയിൽ മറ്റൊരു അവാർഡ് കൂടി സ്വന്തമാക്കി ലയണൽ മെസ്സി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്.തകർപ്പൻ പ്രകടനമായിരുന്നു ക്ലബ്ബിന് വേണ്ടി മെസ്സി നടത്തിയത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം നേടിക്കൊടുക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.ലീഗ്സ് കപ്പ് കിരീടമായിരുന്നു ഇന്റർമയാമി സ്വന്തമാക്കിയിരുന്നത്. എന്നാൽ പരിക്കുകൾ മൂലം എംഎൽഎസിലെ പല മത്സരങ്ങളും മെസ്സിക്ക് നഷ്ടമായിരുന്നു.

ഏതായാലും ഇന്റർ മയാമിലെ മറ്റൊരു പുരസ്കാരം ലയണൽ മെസ്സി ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.MVP അഥവാ ഈ സീസണിലെ മോസ്റ്റ് വാല്യൂബിൾ പ്ലെയർക്കുള്ള പുരസ്കാരമാണ് മെസ്സി കരസ്ഥമാക്കിയിട്ടുള്ളത്. ലയണൽ മെസ്സി ക്ലബ്ബിനകത്തു ഉണ്ടാക്കിയ ഇമ്പാക്റ്റുകൾ പരിഗണിച്ചുകൊണ്ടാണ് ക്ലബ്ബ് ഈ പുരസ്കാരത്തിന് മെസ്സിയെ തിരഞ്ഞെടുത്തിട്ടുള്ളത്. വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് ക്ലബ്ബിനുവേണ്ടി മെസ്സി കളിച്ചതെങ്കിലും അദ്ദേഹത്തിന്റെ ഇമ്പാക്ട് വളരെ വലുതായിരുന്നു.

14 മത്സരങ്ങളാണ് ആകെ ഇന്റർ മയാമിക്ക് വേണ്ടി മെസ്സി കളിച്ചത്.അതിൽ നിന്ന് 11 ഗോളുകളും എട്ട് അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.അത്രയും മികച്ച ഒരു പ്രകടനമാണ് നടത്തിയത്. അതേസമയം അമേരിക്കൻ ലീഗിൽ ആറുമത്സരങ്ങൾ കളിച്ച മെസ്സി ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. നേരത്തെ ഗോൺസാലോ ഹിഗ്വയ്ൻ,ലെവിസ് മോർഗൻ എന്നിവരൊക്കെ സ്വന്തമാക്കിയിട്ടുള്ള MVP പുരസ്കാരമാണ് മെസ്സി ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്.

അമേരിക്കൻ ലീഗിലെ ഏറ്റവും മികച്ച പുതുമുഖ താരത്തിനുള്ള അവാർഡ് ലയണൽ മെസ്സിക്ക് നഷ്ടമായിരുന്നു. എന്നാൽ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ അവാർഡ് നേടിക്കൊണ്ടായിരുന്നു ലയണൽ മെസ്സി ഇന്റർ മയാമിലേക്ക് തിരിച്ചെത്തിയിരുന്നത്. നിലവിൽ ലയണൽ മെസ്സി അർജന്റീനയിലാണ് ഉള്ളത്.ഉറുഗ്വ, ബ്രസീൽ എന്നിവർക്കെതിരെയാണ് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!