ഇന്റർ മയാമിക്ക് വേണ്ടി അരങ്ങേറ്റം നടത്തി തിയാഗോ മെസ്സി.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിയത്.പിഎസ്ജി വിട്ടുകൊണ്ടായിരുന്നു അദ്ദേഹം അമേരിക്കയിൽ എത്തിയത്.മികച്ച പ്രകടനമാണ് ഇന്റർമയാമിക്കൊപ്പം അദ്ദേഹം നടത്തുന്നത്.ഒരു കിരീടം നേടിയിട്ടുണ്ട്.
ലയണൽ മെസ്സിയുടെ മകനായ തിയാഗോ മെസ്സിയും ഇന്റർ മയാമിയുടെ താരമാണ്. അവരുടെ യൂത്ത് ടീമിൽ തിയാഗോയെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹം ഇന്റർ മയാമിയുടെ അണ്ടർ 12 ടീമിനുവേണ്ടി അരങ്ങേറ്റം നടത്തിയിട്ടുണ്ട്.ഇൻസ്റ്റഗ്രാമിലൂടെ ഇന്റർ മയാമി തന്നെയാണ് സ്ഥിരീകരിച്ചത്.
വെസ്റ്റേൺ എഫ്സിക്കെതിരെയുള്ള മത്സരത്തിൽ 2-1 നാണ് ഇന്റർ മയാമി വിജയിച്ചത്.ഫ്ലോറിഡ ബ്ലൂ ട്രെയിനിങ് സെന്ററിൽ വെച്ചാണ് ഈ മത്സരം നടന്നത്. എന്നാൽ തിയാഗോ ഏത് പൊസിഷനിൽ ആണ് കളിച്ചത്? എത്ര സമയം കളിച്ചു എന്നുള്ളതൊന്നും വ്യക്തമല്ല.മികച്ച താരങ്ങൾ വളർന്നു വന്നിട്ടുള്ള ഒരു അക്കാദമി തന്നെയാണ് ഇന്റർമയാമിയുടെ അക്കാദമി.
മെസ്സി മികച്ച പ്രകടനമാണ് ഇന്റർമയാമിക്ക് വേണ്ടി നടക്കുന്നത്. ആകെ കളിച്ച പതിനൊന്നു മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡാണ് മയാമിയുടെ എതിരാളികൾ.