ഇന്റർമയാമിയുടെ ഫന്റാസ്റ്റിക്ക് ഫോർ പൊളിച്ചടുക്കുന്നു, വേൾഡ് കപ്പിൽ വമ്പന്മാർക്ക് ഭീഷണിയാകുമോ?
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഇന്റർമയാമിക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ന്യൂ ഇംഗ്ലണ്ട് റവല്യൂശനെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസമാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.മെസ്സി ഹാട്രിക്ക് പൂർത്തിയാക്കിയപ്പോൾ സുവാരസ് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കുകയായിരുന്നു.
മെസ്സിയും സുഹൃത്തുക്കളും വന്നതിനുശേഷമാണ് ഇന്റർമയാമി കൂടുതൽ മികവിലേക്ക് ഉയരാൻ തുടങ്ങിയത്.നാല് പേരും ഗംഭീര പ്രകടനമാണ് ക്ലബ്ബിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.ഫന്റാസ്റ്റിക്ക് ഫോർ എന്നാണ് മെസ്സി,സുവാരസ്,ബുസ്ക്കെറ്റ്സ്,ആൽബ എന്നിവർ അടങ്ങിയ ഈ നാൽവർ സംഘം അറിയപ്പെടുന്നത്. അവരുടെ ഈ സീസണിലെ കണക്കുകൾ അവരുടെ മികവിന് തെളിവാണ്.
അമേരിക്കൻ ലീഗിൽ മാത്രമായി മെസ്സി 20 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. സുവാരസ് 20 ഗോളുകളും 9 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്.ആൽബ നാല് ഗോളുകളും 14 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ബുസ്ക്കെറ്റ്സ് ഒരു ഗോളും 4 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. ഇങ്ങനെ എല്ലാവരും നിന്നുള്ള പ്രകടനം ഇപ്പോൾ നടത്തുന്നു.
അടുത്ത ക്ലബ്ബ് വേൾഡ് കപ്പിന് യോഗ്യത നേടാൻ ഇന്റർമയാമിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്.ഈ നാല് പേരിൽ തന്നെയാണ് അവരുടെ പ്രതീക്ഷകൾ.ഫുട്ബോൾ ലോകത്തെ വമ്പൻ ടീമുകൾക്കെതിരെ കളിക്കാൻ ഇവർക്ക് കഴിയും.ക്ലബ്ബ് വേൾഡ് കപ്പിൽ ഞെട്ടിക്കാൻ ഈ നാൽവർ സംഘത്തിന് കഴിയുമോ എന്നുള്ളതാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.