ഇനി അത് ആവർത്തിക്കാൻ പാടില്ല: ഇന്റർമയാമിക്ക് മെസ്സിയുടെ മുന്നറിയിപ്പ്!

ഗംഭീര പ്രകടനമാണ് ഈ സീസണിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമി പുറത്തെടുത്തിട്ടുള്ളത്.എംഎൽഎസ് ഷീൽഡ് സ്വന്തമാക്കാൻ അവർക്ക് സാധിച്ചിരുന്നു. 34 മത്സരങ്ങളിൽ നിന്ന് 22 വിജയവുമായി 74 പോയിന്റായിരുന്നു അവർ സ്വന്തമാക്കിയിരുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ടീം എന്ന റെക്കോർഡും അവർക്ക് കൈക്കലാക്കിയിരുന്നു.

ആദ്യ പാദ പ്ലേ ഓഫ് മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡിനെ അവർ ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.ഇനി രണ്ടാം പാദ മത്സരമാണ് അരങ്ങേറുന്നത്. അതിന് മുന്നോടിയായി ഇന്റർമയാമിക്ക് ഒരു മുന്നറിയിപ്പ് ലയണൽ മെസ്സി തന്നെ നൽകിയിട്ടുണ്ട്. അതായത് നിസ്സാരമെന്ന് തോന്നിക്കുന്ന പിഴവുകൾ ഇനി വരുത്തിവെക്കാൻ പാടില്ല എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.ഫാബ്രിസിയോ റൊമാനോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഈ സീസണിൽ ഉടനീളം ഞങ്ങൾ ഒരുപാട് മിസ്റ്റേക്കുകൾ വരുത്തി വെച്ചിട്ടുണ്ട്. അതിൽ പലതും ഒഴിവാക്കാൻ പറ്റുന്നതായിരുന്നു. വളരെ നിസ്സാരമെന്ന് തോന്നിക്കുന്ന പിഴവുകളാണ് വരുത്തി വെച്ചിട്ടുള്ളത്.ഇനി പ്ലേ ഓഫ് മത്സരങ്ങളിൽ അത് ആവർത്തിക്കാൻ പാടില്ല. കാരണം ഇത്തരം പിഴവുകൾ നമ്മൾ പുറത്താകാൻ തന്നെ കാരണമായേക്കാം. ഞങ്ങൾ കൂടുതൽ കരുത്തരാവണം. അഡ്വാന്റ്റേജ് മുതലെടുക്കുകയും വേണം “ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

ഇനി അറ്റ്ലാന്റ യുണൈറ്റഡിന്റെ മൈതാനത്തെ വച്ചുകൊണ്ടാണ് രണ്ടാം പാദം നടക്കുക. വരുന്ന ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 4:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ആ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനാണ് ഇന്റർമയാമിക്ക് സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *