ഇത് മെസ്സിയുടെ ആഴ്ച്ച, എല്ലാം തൂത്തുവാരി താരം!
കഴിഞ്ഞ ലീഗ് മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്റർമയാമി സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്റർമയാമി ന്യൂ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.65000ത്തോളം വരുന്ന കാണികൾക്ക് മുന്നിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തത് ലയണൽ മെസ്സി തന്നെയാണ്.രണ്ട് ഗോളുകളും ഒരു അസിസ്റ്റമാണ് മെസ്സി നേടിയിട്ടുള്ളത്. മറ്റൊരു ഗോളിന് കാരണക്കാരനായതും ലയണൽ മെസ്സി തന്നെയാണ്.
തകർപ്പൻ പ്രകടനം നടത്തിയ മെസ്സിയെ തേടി ഇപ്പോൾ അർഹിച്ച അംഗീകാരം എത്തിയിട്ടുണ്ട്. അതായത് ഈ ആഴ്ച്ചയിലെ എംഎൽഎസിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ലയണൽ മെസ്സിയാണ്.ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണം വന്നു കഴിഞ്ഞു. മാത്രമല്ല എംഎൽഎസ് ടീം ഓഫ് ദി വീക്കിലും ഇടം നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ഇന്റർമയാമിയിൽ ലയണൽ മെസ്സി മാത്രമാണ് ഈ ടീമിൽ ഇടം നേടിയിട്ടുള്ളത്.ഈ ആഴ്ച്ചയിലെ എല്ലാം മെസ്സി തൂത്തുവാരുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്.
🚨💣 🐐 LEO MESSI is MLS Player Of The Week pic.twitter.com/xkNEKIEhG2
— PSG Chief (@psg_chief) April 29, 2024
കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും മികച്ച എംഎൽഎസ് താരത്തിനുള്ള അവാർഡ് മെസ്സി തന്നെയാണ് സ്വന്തമാക്കിയത്.നാഷ് വില്ലെ എസ്സിക്കെതിരെയുള്ള മത്സരത്തിൽ മെസ്സി രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കുകയായിരുന്നു. ഇങ്ങനെ രണ്ട് എംഎൽഎസ് പ്ലയെർ ഓഫ് ദി വീക്ക് പുരസ്കാരം മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്. മെസ്സിയുടെ സഹതാരമായ ലൂയിസ് സുവാരസും ഈ പുരസ്കാരം രണ്ട് തവണ കരസ്ഥമാക്കി. രണ്ടുപേരും ചേർന്നുകൊണ്ട് നാല് പുരസ്കാരങ്ങളാണ് ഇന്റർമയാമിയിൽ എത്തിച്ചിട്ടുള്ളത്.
🚨 MLS Team Of The Week
— PSG Chief (@psg_chief) April 29, 2024
✅Leo Messi included #InterMiamiCF | #MLS pic.twitter.com/TI47DoIyHZ
ഇത് ഒരു റെക്കോർഡാണ്.2008ൽ ഡേവിഡ് ബെക്കാമും ലണ്ടൻ ഡോണോവനും സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് ഇരുവരും എത്തിയിട്ടുള്ളത്.LA ഗാലക്സിക്ക് വേണ്ടി 11 മത്സരങ്ങളിൽ നിന്ന് നാല് പ്ലയെർ ദി വീക്ക് പുരസ്കാരങ്ങളായിരുന്നു ഇവർ നേടിയത്. അതിനൊപ്പമാണ് മെസ്സിയും സുവാരസും എത്തിയിരിക്കുന്നത്.എംഎൽഎസിൽ 7 മത്സരങ്ങൾ കളിച്ച മെസ്സി 9 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.അതേസമയം സുവാരസ് 10 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും 4 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്.