ഇത്തവണത്തെ ബാലൺഡി’ഓർ നേടാൻ മെസ്സി ചെയ്യേണ്ടത് രണ്ട് കാര്യം മാത്രം:ഡോമിനീഷ്
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കിയ താരം ലയണൽ മെസ്സിയാണ്. 8 തവണ ബാലൺഡി’ഓർ നേടിയിട്ടുള്ള മെസ്സി തന്നെയാണ് നിലവിലെ ജേതാവും. കഴിഞ്ഞ തവണ മെസ്സി ബാലൺഡി’ഓർ നേടുമ്പോൾ MLS താരമാണ്. യൂറോപ്പിന് പുറത്ത് വെച്ച് ബാലൺഡി’ഓർ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.
എന്നാൽ ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരത്തിന് ലയണൽ മെസ്സിക്ക് നിലവിൽ സാധ്യതകൾ ഒന്നും കൽപ്പിക്കപ്പെടുന്നില്ല. റയൽ മാഡ്രിഡ് താരങ്ങളായ വിനീഷ്യസ്,ബെല്ലിങ്ങ്ഹാം എന്നിവരൊക്കെയാണ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത്. എന്നാൽ ഇത് ഭാവിയിൽ മാറി മറിയാനുള്ള സാധ്യതകളും നമുക്ക് തള്ളിക്കളയാനാവില്ല. ലയണൽ മെസ്സിക്ക് പോലും ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകരിൽ ചിലർ സാധ്യത കൽപ്പിക്കുന്നുണ്ട്.
.@quimdomenech: "If Messi wins the MLS and Copa America, he will win the next Ballon d'Or." pic.twitter.com/0bIHTn9Q4q
— Barça Universal (@BarcaUniversal) May 21, 2024
പ്രമുഖ സ്പാനിഷ് ഫുട്ബോൾ നിരീക്ഷകനായ കിം ഡോമിനീഷ് ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് രണ്ടേ രണ്ട് കാര്യങ്ങൾ മാത്രം ചെയ്താൽ ലയണൽ മെസ്സിക്ക് ഇത്തവണത്തെ ബാലൺഡി’ഓർ പുരസ്കാരം ലഭിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ആദ്യമായി അർജന്റീനക്കൊപ്പം അദ്ദേഹം ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കേണ്ടതുണ്ട്. രണ്ടാമതായി ഇത്തവണത്തെ എംഎൽഎസ് കിരീടം ഇന്റർമയാമി സ്വന്തമാക്കേണ്ടതുണ്ട്. എന്നാൽ ഇത്തവണത്തെ ബാലൺഡി’ഓറും മെസ്സിക്ക് സ്വന്തമാക്കാം എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.
എന്നാൽ ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് പലരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ ലീഗിലെ കിരീടത്തിന്റെ അടിസ്ഥാനത്തിൽ ബാലൺഡി’ഓർ നൽകാനാവില്ല എന്നാണ് ഒരുകൂട്ടം ആരാധകർ വാദിക്കുന്നത്. കഴിഞ്ഞ സീസണിൽ ലീഗ്സ് കപ്പ് ഇന്റർമയാമിക്ക് നേടിക്കൊടുക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല മികച്ച പ്രകടനം മെസ്സി ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്.കോപ യും അമേരിക്കൻ ലീഗും മെസ്സി സ്വന്തമാക്കിയാൽ ബാലൺഡി’ഓർ പോരാട്ടത്തിൽ അദ്ദേഹം മുന്നോട്ടുവരാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.