ആൾക്കൂട്ടം കണ്ട് വിക്ടോറിയയുടെ കണ്ണുതള്ളി, മെസ്സിയെ കുറിച്ചാണ് അവൾ സംസാരിച്ചത് :ബെക്കാം പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് പോയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. മെസ്സി എത്ര വേഗത്തിൽ യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറയും എന്നത് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെസ്സിക്ക് വേണ്ടി ബാഴ്സയും അൽ ഹിലാലും ശ്രമിച്ചുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു. പ്രൗഢഗംഭീരമായ പ്രസന്റേഷൻ ചടങ്ങായിരുന്നു ലയണൽ മെസ്സിക്ക് വേണ്ടി ഇന്റർ മിയാമി ഒരുക്കിയിരുന്നത്.

മെസ്സിയുടെ പ്രസന്റേഷന് വേണ്ടി സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി ഇന്റർ വർദ്ധിപ്പിച്ചിരുന്നു.പരിമിതമായ സൗകര്യങ്ങളിലും നിരവധി ആരാധകരായിരുന്നു ലയണൽ മെസ്സിയുടെ പ്രസന്റേഷന് വേണ്ടി തടിച്ചുകൂടിയിരുന്നത്. ഇതേക്കുറിച്ച് ടീമിന്റെ ഉടമസ്ഥനായ ഡേവിഡ് ബെക്കാം ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ഈ ആരാധകരെ കണ്ട് തന്റെ ഭാര്യയും മകളും അന്താളിച്ചു എന്നാണ് ബെക്കാം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ ആൾക്കൂട്ടത്തെ നോക്കൂ എന്നാണ് മെസ്സിയുടെ പ്രസന്റേഷൻ ചടങ്ങിനിടെ എന്റെ മകൾ ഹാർപ്പർ എന്നോട് പറഞ്ഞത്. ഈ ആൾക്കൂട്ടത്തെ കണ്ട് എന്റെ ഭാര്യ വിക്ടോറിയയും അന്താളിച്ചിരുന്നു. ഒരൊറ്റ മനുഷ്യനാണ് ഇത്രയും ആളുകളെ ഒരുമിച്ച് കൂട്ടിയതെന്ന് അവൾ എന്നോട് പറഞ്ഞു. എന്നെക്കുറിച്ച് ആയിരുന്നില്ല അവൾ സംസാരിച്ചിരുന്നത്. മറിച്ച് ലയണൽ മെസ്സിയെ കുറിച്ച് ആയിരുന്നു ” ഇതാണ് ഡേവിഡ് ബെക്കാം പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ അരങ്ങേറ്റം വരുന്ന ശനിയാഴ്ചയാണ് നടക്കുക.ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30 നടക്കുന്ന മത്സരത്തിൽ ഇന്റർ മിയാമിയുടെ എതിരാളികൾ ക്രൂസ് അസൂളാണ്. ഈ മത്സരത്തിൽ മെസ്സി കളിക്കും എന്നുള്ള കാര്യം അവരുടെ പരിശീലകൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നിലവിൽ മിയാമി മോശം പ്രകടനമാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *