ആകെ കൈമാറിയത് 12 ജേഴ്സികൾ, മെസ്സിയുടെ ജേഴ്സി തന്നെ ഒരു ട്രോഫിയാണെന്ന് എതിർ താരം.
സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിൽ വലിയ ഇമ്പാക്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇന്റർ മയാമിക്ക് വേണ്ടി ആകെ 12 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് ഒരൊറ്റ മത്സരത്തിൽ പോലും ഇന്റർ മയാമി പരാജയപ്പെട്ടിട്ടില്ല.മെസ്സി ഇല്ലാതെ യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിൽ ഇറങ്ങിയ മയാമി തോൽക്കുകയും ചെയ്തിരുന്നു.
അതായത് മത്സരശേഷം ലയണൽ മെസ്സിയുടെ ജേഴ്സികൾ കൈപ്പറ്റാൻ വേണ്ടി എതിർ താരങ്ങൾ പലപ്പോഴും ശ്രമിക്കാറുണ്ട്. അറ്റ്ലാൻഡ യുണൈറ്റഡിന്റെ അർജന്റൈൻ താരമായ സാൻഡിയാഗോ സോസക്ക് ലയണൽ മെസ്സിയുടെ ജേഴ്സി ഇങ്ങനെ ലഭിച്ചിട്ടുണ്ട്.അതേക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. മെസ്സിയുടെ ജേഴ്സി തന്നെ ഒരു ട്രോഫിയാണ് എന്നാണ് ഈ എതിർ താരം പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
This was the first time Messi missed a final in which he was eligible to play in 17 years 🤯 pic.twitter.com/8sowVoGGVJ
— ESPN FC (@ESPNFC) September 28, 2023
“സാധാരണ താരങ്ങൾ മത്സരത്തിൽ രണ്ട് ജേഴ്സികളാണ് അണിയാറുള്ളത്.ആദ്യപകുതിയിൽ ഒരു ജേഴ്സിയും രണ്ടാം പകുതിയിൽ മറ്റൊരു ജേഴ്സിയുമാണ് അണിയുക.ആദ്യ പകുതിക്ക് ശേഷം എന്റെ ജഴ്സി ഞാൻ മെസ്സിക്ക് നൽകി. തുടർന്ന് അദ്ദേഹം ആദ്യ പകുതിയിൽ അണിഞ്ഞ തന്റെ ജഴ്സി എനിക്ക് കൊടുത്തയക്കുകയായിരുന്നു. മെസ്സിയെ നേരിടാൻ കഴിഞ്ഞു എന്നത് ഒരു വലിയ ഓർമ്മ തന്നെയാണ്. അത് എന്നും എന്നോടൊപ്പം ഉണ്ടാകും. ലയണൽ മെസ്സിയുടെ ജേഴ്സി ലഭിച്ചത് എനിക്കും എന്റെ കുടുംബത്തിനും ഒരു ട്രോഫി ലഭിച്ചതുപോലെയാണ് ” ഇതാണ് സോസ പറഞ്ഞിട്ടുള്ളത്.
അമേരിക്കയിൽ വച്ച് ആകെ 12 തവണയാണ് ലയണൽ മെസ്സി ജഴ്സികൾ കൈമാറിയിട്ടുള്ളത്. അതിൽ എട്ട് തവണയും അർജന്റീനകാർക്കാണ് മെസ്സി ജേഴ്‌സി നൽകിയിട്ടുള്ളത്. രണ്ടുതവണ അമേരിക്കക്കാർക്ക് നൽകിയപ്പോൾ ഒരു ബ്രസീലിയനും ഒരു ഘാന താരത്തിനും ഇതുവരെ അമേരിക്കയിൽ വച്ചുകൊണ്ട് മെസ്സിയുടെ ജേഴ്സി ലഭിച്ചു.