അർജന്റൈൻ സൂപ്പർ താരത്തെ വിളിച്ച് ഇന്റർ മയാമിയിലേക്ക് വരാൻ ആവശ്യപ്പെട്ട് മെസ്സി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. തുടർന്ന് മെസ്സിയുടെ രണ്ട് സുഹൃത്തുക്കൾ ഇന്റർ മയാമിലേക്ക് വരികയായിരുന്നു.ജോർഡി ആൽബയും സെർജിയോ ബുസ്ക്കെറ്റ്സും നിലവിൽ ഇന്റർ മയാമിയുടെ താരങ്ങളാണ്. ഇപ്പോഴിതാ മറ്റൊരു സൂപ്പർതാരമായ ലൂയിസ് സുവാരസിനെയും ഇന്റർ മയാമി സ്വന്തമാക്കിയിട്ടുണ്ട്.

ഇക്കാര്യം അവർ ഔദ്യോഗികമായി കൊണ്ട് തന്നെ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ മികച്ച താരങ്ങളെ എത്തിക്കുക എന്നത് തന്നെയാണ് ഇന്റർ മയാമിയുടെ ലക്ഷ്യം. ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ കുറച്ചധികം താരങ്ങളെ ക്ലബ്ബ് നോട്ടമിട്ടിട്ടുണ്ട്. അതിൽ പെട്ട ഒരു താരമാണ് അർജന്റൈൻ സൂപ്പർ താരമായ മാർക്കോസ് റോഹോ.

2019 വരെ അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള പ്രതിരോധനിരതാരമാണ് റോഹോ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്നു വേണ്ടിയും റോഹോ കളിച്ചിട്ടുണ്ട്. നിലവിൽ അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയർസിന്റെ താരമാണ് ഇദ്ദേഹം. 2025 ഡിസംബർ 31ആം തീയതി വരെയുള്ള ഒരു കോൺട്രാക്ട് ബൊക്കയുമായി ഇപ്പോഴും റോഹോക്ക് അവശേഷിക്കുന്നുണ്ട്.ഈ താരത്തെയാണ് ഇന്റർ മയാമി കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്.

നേരത്തെ ലയണൽ മെസ്സിക്കൊപ്പം ഇദ്ദേഹം അർജന്റീനയിൽ വച്ചുകൊണ്ട് കളിച്ചിട്ടുണ്ട്. ഇന്റർ മയാമിയുടെ പരിശീലകനായ ജെറാർഡോ മാർട്ടിനോ റോഹോയെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.രണ്ടുപേരും ഈ താരത്തെ ഫോണിൽ വിളിച്ചിട്ടുണ്ട്.ഇന്റർ മയാമിയിലേക്ക് വരാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രമുഖ അർജന്റൈൻ മാധ്യമപ്രവർത്തകനായ ഹെർനൻ കാസ്റ്റിലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താരത്തെ കൊണ്ടുവരാൻ തന്നെയാണ് ഇന്ററിന്റെ തീരുമാനം.

പക്ഷേ കോൺട്രാക്ട് അവശേഷിക്കുന്നത് കൊണ്ട് തന്നെ ബൊക്കക്ക് ട്രാൻസ്ഫർ ഫ്രീ ഇന്റർ മായാമി നൽകേണ്ടിവരും. ഇതുവരെ കൊണ്ടുവന്ന നാല് മുൻ ബാഴ്‌സലോണ താരങ്ങളെയും ഫ്രീ ഏജന്റായി കൊണ്ടായിരുന്നു മയാമി സ്വന്തമാക്കിയിരുന്നത്. ഏതായാലും റോഹോ വരാൻ തയ്യാറാകുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *