അരങ്ങേറ്റത്തിൽ മെസ്സി മാജിക്ക്,മയാമിക്ക് ജയം!
സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടി തന്റെ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.അരങ്ങേറ്റ മത്സരത്തിൽ തന്നെ ലയണൽ മെസ്സി മാജിക് അദ്ദേഹം പുറത്തെടുത്തു. മത്സരത്തിന്റെ ഏറ്റവും ഒടുവിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റിക്കൊണ്ട് ഇന്റർ മിയാമിക്ക് വിജയം നേടിക്കൊടുത്തുകൊണ്ടാണ് മെസ്സി തന്റെ മാസ്മരികത പുറത്തെടുത്തത്.
ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഇന്ന് പുലർച്ച ലീഗ്സ് കപ്പിൽ നടന്ന മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബിനെ ഇന്റർ മിയാമി പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി ആദ്യ ഇലവനിൽ. ടൈലറിന്റെ ഗോളിലൂടെ ഇന്റർ മിയാമി ആദ്യപകുതിയിൽ മുന്നിലെത്തിയിരുന്നു. പിന്നീട് ലയണൽ മെസ്സി രണ്ടാം പകുതിയിൽ ഇറങ്ങിയതിനു ശേഷം മെക്സിക്കൻ ക്ലബ്ബ് ഗോൾ മടക്കുകയായിരുന്നു.
LIONEL MESSI. GOAL! Best player in MLS history.pic.twitter.com/srWPs8frwA
— Roy Nemer (@RoyNemer) July 22, 2023
പിന്നീടാണ് മെസ്സി മാജിക് പിറന്നത്. മത്സരത്തിന്റെ 94ആം മിനിറ്റിൽ ഇന്റർ മിയാമിക്ക് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. ലയണൽ മെസ്സിയുടെ ആ മനോഹരമായ ഫ്രീകിക്ക് ഗോൾകീപ്പറെ പരാജയപ്പെടുത്തിക്കൊണ്ട് വലയിലേക്ക് പറന്നിറങ്ങി.ഇന്റർ മിയാമിയുടെ സ്റ്റേഡിയം പൊട്ടിത്തെറിക്കുന്ന ഒരു കാഴ്ചയാണ് പിന്നീട് നമുക്ക് കാണാൻ കഴിഞ്ഞത്.ഒരു വലിയ ഇടവേളക്കുശേഷമാണ് അവർ ഇപ്പോൾ വിജയം രുചിക്കുന്നത്.അതിന് ലയണൽ മെസ്സിയുടെ മാജിക്ക് വേണ്ടിവന്നു.