അമേരിക്കയിൽ ഏറ്റവും കൂടുതൽ സാലറിയുള്ള കായികതാരങ്ങൾ, മെസ്സി അഞ്ചാം സ്ഥാനത്ത്!

സൂപ്പർ താരം ലയണൽ മെസ്സി ഇനിമുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുക. എഫ്സി ബാഴ്സലോണയും അൽ ഹിലാലും ലയണൽ മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. ഒരു ബില്യൺ യൂറോയായിരുന്നു ലയണൽ മെസ്സിക്ക് അൽ ഹിലാൽ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അതെല്ലാം തട്ടിമാറ്റി കൊണ്ട് മെസ്സി MLS ലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു.

അമേരിക്കയിൽ ഫുട്ബോളിന് ലഭിക്കുന്ന ജനപ്രീതിയെക്കാൾ കൂടുതൽ ബാസ്ക്കറ്റ് ബോളിനും ബേസ്ബോളിനുമൊക്കെ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ രൂപത്തിൽ സാലറി കൈപ്പറ്റുന്ന ഒരുപാട് കായികതാരങ്ങൾ അമേരിക്കയിലുണ്ട്. നിലവിൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ സാലറിയുള്ള കായികതാരങ്ങളിൽ ലയണൽ മെസ്സി അഞ്ചാം സ്ഥാനത്താണ്. ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

ഫിനിക്സ് സൺസിന്റെ ഡെവിൻ ബൂക്കറാണ് ഒന്നാം സ്ഥാനത്ത് വരുന്നത്. അദ്ദേഹത്തിന്റെ സാലറി 56.1 മില്യൺ ഡോളറാണ്. രണ്ടാം സ്ഥാനത്ത് മിനസോട്ടയുടെ ആന്റണി ടൗൺസ് വരുന്നു.56.1 മില്യൺ ഡോളർ തന്നെയാണ് അദ്ദേഹത്തിന്റെ സാലറിയും.മൂന്നാംസ്ഥാനത്ത് ഡെൻവർ നഗ്ഗട്സിന്റെ നിക്കോള ജോക്കിച്ച് വരുന്നു. അദ്ദേഹത്തിന്റെ സാലറി 54.5 മില്യൺ ഡോളറാണ്. നാലാം സ്ഥാനത്ത് ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സിന്‍റെ സ്റ്റീഫൻ ക്യൂരി വരുന്നു. അദ്ദേഹത്തിന്റെ സാലറി 53.8 മില്യൺ ഡോളറാണ്.അഞ്ചാം സ്ഥാനമാണ് നിലവിൽ ലയണൽ മെസ്സിക്ക് ലഭിച്ചിരിക്കുന്നത്. മെസ്സി വാർഷിക സാലറി ആയി കൊണ്ട് ഇന്റർമിയാമിയിൽ നിന്നും കൈപ്പറ്റുക 53.7 മില്യൺ ഡോളറാണ്. ഫോക്സ് സോക്കറാണ് ഈ കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്.

ഈ സാലറിക്ക് പുറമെ കോമേഴ്‌ഷ്യൽ ഡീലുകളും ലയണൽ മെസ്സിയുടെ കോൺട്രാക്ടിൽ അടങ്ങിയിട്ടുണ്ട്. അതേസമയം സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും കരിം ബെൻസിമക്കും സൗദി അറേബ്യയിൽ വലിയ രൂപത്തിലുള്ള സാലറിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന കായിക താരമാവാനുള്ള അവസരം തട്ടിക്കളഞ്ഞു കൊണ്ടാണ് ലയണൽ മെസ്സി അമേരിക്കയിൽ എത്തിയത് എന്നുള്ളത് പലർക്കും അത്ഭുതം ഉണ്ടാക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *