അമേരിക്കയിലെ പിള്ളേരാണ് മെസ്സിയുടെ ലക്ഷ്യം:ഡേവിഡ് ബെക്കാം
ലയണൽ മെസ്സിയുടെ വരവ് അമേരിക്കൻ ഫുട്ബോളിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. കൂടുതൽ ആരാധകരെ ആകർഷിക്കാൻ അമേരിക്കൻ ഫുട്ബോളിന് കഴിഞ്ഞിട്ടുണ്ട്. കളത്തിനകത്തും പുറത്തും ഒരുപോലെ ഇന്റർമയാമിയെ ലയണൽ മെസ്സി സഹായിക്കുന്നുണ്ട്.മെസ്സിയുടെ പ്രകടനം കാരണം നിരവധി മത്സരങ്ങൾ ഇന്റർ മയാമി വിജയിച്ച് കഴിഞ്ഞിട്ടുണ്ട്.
കളത്തിനകത്തും പുറത്തുമുള്ള മെസ്സിയുടെ ഇമ്പാക്റ്റിനെ കുറിച്ച് ഇന്റർമയാമിയുടെ ഉടമസ്ഥനായ ഡേവിഡ് ബെക്കാം ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ പിള്ളേരാണ് മെസ്സിയുടെ ലക്ഷ്യം എന്നാണ് ബെക്കാം പറഞ്ഞിട്ടുള്ളത്. അമേരിക്കയിലെ ചെറിയ കുട്ടികളെ ഫുട്ബോളിൽ മികച്ചതാക്കാൻ മെസ്സി പരിശ്രമിക്കുന്നുണ്ട് എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.ബെക്കാമിന്റെ വാക്കുകൾ ഇങ്ങനെയാണ്.
David Beckham spoke about Lionel Messi's desire to impact ⚽️️in the U.S. off the pitch ❤️ pic.twitter.com/oCPzuuuemm
— ESPN FC (@ESPNFC) May 17, 2024
” കളത്തിന് അകത്ത് മാത്രമല്ല, കളത്തിന് പുറത്തും ലയണൽ മെസ്സി നല്ല രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. കളത്തിനകത്ത് ഇപ്പോഴും ഒരുപാട് കിരീടദാഹത്തോടെ കൂടിയാണ് മെസ്സി കളിക്കുന്നത്.അതേസമയം കളത്തിന് പുറത്ത് മറ്റു ചില ആഗ്രഹങ്ങൾ അദ്ദേഹത്തിനുണ്ട്.ഞങ്ങളുടെ അക്കാദമി താരങ്ങളെ കൂടുതൽ മികവിലേക്ക് ഉയർത്തണം എന്നാണ് മെസ്സി ആഗ്രഹിക്കുന്നത്. മാത്രമല്ല അമേരിക്കയിൽ യാത്ര ചെയ്യുമ്പോൾ അവിടെയുള്ള എല്ലാ കുട്ടികളെയും മീറ്റ് ചെയ്യാനാണ് മെസ്സി ആഗ്രഹിക്കുന്നത് ” ഇതാണ് ബെക്കാം പറഞ്ഞിട്ടുള്ളത്.
അതായത് അമേരിക്കയിൽ ഫുട്ബോൾ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്നുണ്ട്.ഇന്റർമയാമിയുടെ അക്കാദമിയിൽ നിന്നും കൂടുതൽ മികച്ച താരങ്ങളെ വാർത്തെടുക്കാൻ ലയണൽ മെസ്സി ക്ലബ്ബിനെ സഹായിക്കുന്നുണ്ട്. തീർച്ചയായും മെസ്സിയുടെ സാന്നിധ്യം വലിയ രൂപത്തിൽ അമേരിക്കൻ ഫുട്ബോളിനെ ഇപ്പോൾ സഹായകരമാകുന്നുണ്ട്.