അത് എന്റെ ഉത്തരവാദിത്വമാണ് : മെസ്സിയുടെ കാര്യത്തിൽ ടാറ്റ മാർട്ടിനോ പറയുന്നു.
സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ഇന്റർ മയാമിയുടെ മത്സരം കളിച്ചിരുന്നില്ല.പരിക്ക് മൂലം മെസ്സിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു. മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമി ഒരു വലിയ തോൽവി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അറ്റ്ലാൻഡ യുണൈറ്റഡ് ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്.
നാളെ നടക്കുന്ന മറ്റൊരു ലീഗ് മത്സരത്തിൽ മയാമി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ടോറോന്റോ എഫ്സിയാണ് മയാമിയുടെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30ന് മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ മെസ്സി കളിക്കുമോ എന്നത് പരിശീലകനായ മാർട്ടിനോയോട് ചോദിച്ചിരുന്നു.എന്നാൽ അക്കാര്യത്തിൽ ഒരു ഉറപ്പൊന്നും അദ്ദേഹം നൽകിയിട്ടില്ല. താരങ്ങളെ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്.മാർട്ടിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Beardless Messi is back pic.twitter.com/QHmHE0v4X4
— B/R Football (@brfootball) September 19, 2023
” ഞങ്ങൾക്ക് വരുന്ന 18 ദിവസത്തിനുള്ളിൽ 6 മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ഫൈനൽ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട മത്സരങ്ങളാണ് അവ.മെസ്സിയും ആൽബയുമൊക്കെ ട്രെയിനിങ് നടത്തിയിട്ടുണ്ട്. ആരൊക്കെ കളിക്കും എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം. ഞങ്ങളുടെ ടീമിലുള്ള എല്ലാ താരങ്ങൾക്കും എല്ലാ മത്സരവും കളിക്കാൻ ആഗ്രഹമുണ്ട്. അതാണ് ഞങ്ങളുടെ ടീമിന്റെ മെന്റാലിറ്റി. പക്ഷേ ഈ താരങ്ങളെ സംരക്ഷിക്കുന്നതിൽ എനിക്ക് ഉത്തരവാദിത്തമുണ്ട്.ഈ ബിസി പീരിയഡിൽ എല്ലാവരുടെയും ഹെൽത്ത് ഞാൻ ശ്രദ്ധിക്കേണ്ടതുണ്ട്.അവർക്ക് ആവശ്യമായ സഹായങ്ങൾ ഞാൻ ചെയ്തു നൽകേണ്ടതുണ്ട് ” ഇതാണ് ഇന്റർ മയാമി കോച്ച് പറഞ്ഞിട്ടുള്ളത്.
നിലവിൽ പോയന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്താണ് ഇന്റർ മയാമി ഉള്ളത്. 27 മത്സരങ്ങളിൽ നിന്ന് 28 പോയിന്റ് ആണ് അവരുടെ സമ്പാദ്യം.പ്ലേ ഓഫിലേക്ക് കടക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.