അടുത്ത വർഷത്തെ എല്ലാം നേടണം : ലക്ഷ്യം വെളിപ്പെടുത്തി മെസ്സിയുടെ സഹതാരം.

സൂപ്പർ താരം ലയണൽ മെസ്സി വന്നതോടുകൂടിയാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് കൂടുതൽ പേരും പ്രശസ്തിയും കൈവന്നത്. അമേരിക്കൻ ലീഗ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മെസ്സിയുടെ ഇമ്പാക്ടിന്റെ ഫലമായി കൊണ്ട് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിരുന്നു. എന്നാൽ അമേരിക്കൻ ലീഗിലെ പ്ലേ ഓഫ് യോഗ്യത കരസ്ഥമാക്കാൻ ഇന്റർ മയാമിക്ക് സാധിക്കാതെ പോവുകയായിരുന്നു.

ഏതായാലും അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ജനുവരി മാസത്തിലാണ് ഇന്റർ മയാമി ആരംഭിക്കുക. അടുത്ത വർഷത്തെ എല്ലാം നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്റർ മയാമിയുടെ യുവതാരവും മെസ്സിയുടെ സഹതാരവുമായ ബെഞ്ചമിൻ ക്രമാഷി പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സിയുടെ ബാലൺഡി’ഓർ നേട്ടത്തെക്കുറിച്ചും ഈ താരം സംസാരിച്ചു.ക്രമാഷിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“അടുത്തവർഷം ഞങ്ങൾ കൂടുതൽ കരുത്തരാകും.അത് ഞങ്ങൾക്ക് തന്നെ അറിയാം.ഞങ്ങൾ അടുത്ത സീസണിന് വേണ്ടി മികച്ച രൂപത്തിൽ തയ്യാറെടുക്കും. അടുത്ത സീസണിലെ എല്ലാ കിരീടങ്ങളും നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.അതിനുവേണ്ടിയാണ് തയ്യാറെടുക്കുക. ലയണൽ മെസ്സിക്ക് ബാലൺഡി’ഓർ ലഭിക്കുക എന്നത് തികച്ചും സാധാരണമായ ഒരു കാര്യമാണ്.പക്ഷേ ഇത്തവണ അത് വ്യത്യസ്തമാണ്, കാരണം അദ്ദേഹം എന്റെ സഹതാരമാണ്. ഇവിടെ വെച്ചുകൊണ്ട് അദ്ദേഹം മറ്റൊരു ബാലൺഡി’ഓർ നേടി എന്നത് തികച്ചും സന്തോഷം ഉളവാക്കുന്ന കാര്യമാണ് ” ക്രമാഷി പറഞ്ഞു.

സൂപ്പർ താരം ലൂയിസ് സുവാരസ്‌ കൂടി ഇന്റർ മയാമിയിൽ എത്തും എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയുടെ താരമാണ് അദ്ദേഹം.വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ആയിരിക്കും അദ്ദേഹം ഈ അമേരിക്കൻ ക്ലബ്ബിനൊപ്പം ചേരുക.അങ്ങനെയാണെങ്കിൽ മയാമി കൂടുതൽ ശക്തരാവുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *