മെസ്സിയുടെ വരവ്, അമേരിക്ക വേൾഡ് കപ്പ് വരെ നേടുമെന്ന് ബെക്കാം!
സൂപ്പർ താരം ലയണൽ മെസ്സിയെ കൊണ്ടുവന്നതോടുകൂടിയാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മെസ്സിയുടെ വരവ് കളത്തിനകത്തും പുറത്തും ഒരുപോലെ ഇമ്പാക്ട് സൃഷ്ടിച്ചിട്ടുണ്ട്. കൂടുതൽ പ്രേക്ഷകരെ ലോകമെമ്പാടും ഉണ്ടാക്കിയെടുക്കാൻ എംഎൽഎസിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല അമേരിക്കയിലെ കൂടുതൽ ആളുകൾ ഫുട്ബോളിലേക്ക് ആകൃഷ്ടരാവുകയും ചെയ്തിട്ടുണ്ട്.
മെസ്സിയുടെ വരവിനെ കുറിച്ച് ഒരിക്കൽ കൂടി ഇംഗ്ലീഷ് ഇതിഹാസവും ഇന്റർമയാമി ഉടമസ്ഥനുമായ ഡേവിഡ് ബെക്കാം സംസാരിച്ചിട്ടുണ്ട്. മെസ്സി അമേരിക്കയിലെ ചെറിയ കുട്ടികളെ പോലും പ്രചോദിപ്പിക്കുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇതിന്റെ ഫലമായി ഭാവിയിൽ അമേരിക്കക്ക് വേൾഡ് കപ്പ് വരെ നേടാൻ സാധിക്കുമെന്നും ബെക്കാം പറഞ്ഞിട്ടുണ്ട്.ഫസ്റ്റ് വീ ഫീസ്റ്റ് എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബെക്കാമിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സിയുടെ വരവ് യഥാർത്ഥത്തിൽ ഒരു ഗിഫ്റ്റാണ്. ഈ രാജ്യത്ത് കളിക്കുന്ന യുവതലമുറയെ പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.കാരണം ഭാവിയിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ വേൾഡ് കപ്പ് വരെ നേടാൻ അമേരിക്കക്ക് കഴിയും. അതിനുവേണ്ടിയാണ് ലയണൽ മെസ്സിയെ പോലെയൊരു താരത്തെ ഇങ്ങോട്ട് കൊണ്ടുവന്നിട്ടുള്ളത്. കളത്തിനകത്തും പുറത്തും അദ്ദേഹം മികച്ചതാണ്. ഒരു പെർഫക്റ്റ് പ്രൊഫഷണലാണ് മെസ്സി. മെസ്സിയെ പോലെയൊരു താരം വന്നാൽ ഇവിടത്തെ യുവ തലമുറ കൂടുതൽ പ്രചോദിതരാകും.മത്സരങ്ങൾ കാണാൻ വേണ്ടി സ്റ്റേഡിയത്തിലേക്ക് എത്തും. ഭാവിയിൽ അവർ ഫുട്ബോളിന്റെ ഭാഗമാവുകയും ചെയ്യും ” ഇതാണ് ബെക്കാം പറഞ്ഞിട്ടുള്ളത്.
ഒരു ഗംഭീര തുടക്കമായിരുന്നു ഈ സീസണിൽ മെസ്സിക്ക് ഇന്റർമയാമിയിൽ ലഭിച്ചത്. 12 ലീഗ് മത്സരങ്ങൾ കളിച്ച മെസ്സി 12 ഗോളുകളും 9 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ കോപ്പ അമേരിക്ക കാരണവും പരിക്ക് കാരണവും ഒരുപാട് മത്സരങ്ങൾ മെസ്സിക്ക് നഷ്ടമായി. നിലവിൽ മെസ്സി ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്