MNM ന് കൂട്ടായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൂപ്പർതാരത്തെ സ്വന്തമാക്കാൻ പിഎസ്ജി!

ഈ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് താരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.വീറ്റിഞ്ഞോ,ഹ്യൂഗോ എകിറ്റിക്കെ,റെനാറ്റോ സാഞ്ചസ് എന്നിവരൊക്കെ അതിൽപ്പെട്ടവരാണ്. എന്നാൽ ഇനിയും കൂടുതൽ താരങ്ങളെ സ്‌ക്വാഡിന്റെ ഭാഗമാക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.

ഏറ്റവും പുതുതായി കൊണ്ട് പിഎസ്ജി ലക്ഷ്യം വെച്ചിരിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവസൂപ്പർ താരമായ മാർക്കസ് റാഷ്ഫോർഡിനെയാണ്. താരത്തെ എത്തിക്കാൻ വേണ്ടി പിഎസ്ജി അധികൃതർ റാഷ്ഫോർഡിനെ കോൺടാക്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല പോസിറ്റീവായ പ്രതികരണമാണ് റാഷ്‌ഫോർഡിൽ നിന്നും പിഎസ്ജിക്ക് ലഭിച്ചിട്ടുള്ളത്.എൽ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പിഎസ്ജിയുടെ യുവതാരമായ കലിമുവെന്റോ കഴിഞ്ഞ ദിവസം ക്ലബ്ബ് വിട്ടിരുന്നു.റെന്നസിലേക്കാണ് താരം ചേക്കേറിയിട്ടുള്ളത്. കൂടാതെ മൗറോ ഇക്കാർഡിയെ ഒഴിവാക്കാനും പിഎസ്ജി ശ്രമിക്കുന്നുണ്ട്. ഈ വിടവിലേക്ക് റാഷ്ഫോഡിനെ എത്തിക്കാനാണ് പിഎസ്ജിയുടെ പദ്ധതി. ഒരു വർഷത്തെ കരാർ മാത്രമാണ് റാഷ്ഫോഡിന് യുണൈറ്റഡുമായി അവശേഷിക്കുന്നത്. യുണൈറ്റഡിന്റെ നിലവിലെ മോശം അവസ്ഥയിൽ റാഷ്ഫോർഡ് നിരാശനാണ്. അതുകൊണ്ടുതന്നെ താരത്തിനും ക്ലബ്ബ് വിടാൻ താൽപര്യമുണ്ട്.

എന്നാൽ റാഷ്ഫോർഡുമായി മാത്രമാണ് പിഎസ്ജി കോൺടാക്ട് ചെയ്തിട്ടുള്ളത്.മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബന്ധപ്പെട്ടിട്ടില്ല.ഏതായാലും റാഷ്ഫോർഡിനെ എത്തിക്കാൻ കഴിഞ്ഞാൽ മുന്നേറ്റനിരയിലെ മെസ്സി,നെയ്മർ,എംബപ്പെ ത്രയത്തിന് പ്രതിഭാധനനായ ഒരു പങ്കാളിയെ കൂടി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *