MNM ഇറങ്ങുമോ? പിഎസ്ജിയുടെ സാധ്യത ഇലവൻ ഇങ്ങനെ!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന 25-ആം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്.നാന്റെസാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് നാന്റസിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയലിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പിഎസ്ജി ഇന്ന് ബൂട്ടണിയുക. പരിക്കിൽ നിന്നും മുക്തനായി കഴിഞ്ഞ മത്സരത്തിൽ കളിച്ച സൂപ്പർ താരം നെയ്മർ ജൂനിയർ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കുമെന്നാണ് സൂചനകൾ.അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഒരിടവേളക്ക് ശേഷം മെസ്സിയും നെയ്മറും എംബപ്പേയും ഒരുമിച്ച് സ്റ്റാർട്ട് ചെയ്യുന്നത് നമുക്ക് കാണാം.
Report: PSG’s Projected Starting 11 for the Ligue 1 Away Fixture vs. Nantes https://t.co/C1qSJYLYQp
— PSG Talk (@PSGTalk) February 18, 2022
അതേസമയം ഇന്നത്തെ മത്സരത്തിൽ ഫുൾ ബാക്കായ നുനോ മെന്റസിന് ഇടം ലഭിച്ചേക്കില്ല.മറിച്ച് യുവാൻ ബെർണാട്ടായിരിക്കും ഇടം നേടുക. ഗോൾകീപ്പറായി കൊണ്ട് നവാസ് സ്റ്റാർട്ട് ചെയ്തേക്കും. നമുക്ക് പിഎസ്ജിയുടെ സാധ്യത ഇലവൻ ഒന്ന് പരിശോധിക്കാം.
Navas; Hakimi, Kimpembe, Marquinhos, Bernat; Draxler, Verratti, Gueye; Neymar, Messi, Mbappe
നിലവിലെ ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.24 മത്സരങ്ങളിൽ നിന്ന് 18 വിജയവുമായി 59 പോയിന്റാണ് പിഎസ്ജിയുടെ സമ്പാദ്യം.