100 മില്യൺ കൂടുതൽ,ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസ്സി തന്നെ ഒന്നാമൻ!

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ അൽ നസ്റിലേക്ക് എത്തിയത്. ലോക റെക്കോർഡ് സാലറിയാണ് അദ്ദേഹത്തിന് ക്ലബ്ബിൽ ലഭിക്കുന്നത്. ഏകദേശം 200 മില്യൻ യൂറോയോളം സാലറി ആയി കൊണ്ട് റൊണാൾഡോ കരസ്ഥമാക്കുന്നുണ്ട്. കായികലോകത്ത് ഇത്രയധികം സാലറി ലഭിക്കുന്ന ആദ്യത്തെ താരം കൂടിയാണ് റൊണാൾഡോ.

പക്ഷേ ഫോബ്സ് മാഗസിൻ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സമ്പാദ്യമുള്ള കായിക താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നുകൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് ലയണൽ മെസ്സിയാണ്.കഴിഞ്ഞ വർഷം റൊണാൾഡോയെക്കാൾ 100 മില്യൻ ഡോളർ അധികം സമ്പാദിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.

അതായത് 2022ൽ ലയണൽ മെസ്സിയുടെ ആകെ സമ്പാദ്യം 600 മില്യൺ ഡോളറാണ്. റൊണാൾഡോയുടെ സമ്പാദ്യം 500 മില്യൺ ഡോളറാണ്. പക്ഷേ 2023-ൽ ലയണൽ മെസ്സിയെ റൊണാൾഡോ മറികടക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്.എന്തെന്നാൽ സാലറി ഇനത്തിൽ മാത്രമായി കൊണ്ട് റൊണാൾഡോക്ക് ലഭിക്കുക 200 മില്യൺ യുറോയോളമാണ്. ലയണൽ മെസ്സിയുടെ സാലറിയെക്കാൾ ഏറെ മുകളിലാണ് ഇത്.

മെസ്സി തന്റെ ക്ലബ്ബായ പിഎസ്ജിയുമായി കരാർ പുതുക്കാനുള്ള ഒരുക്കത്തിലാണ്.അതുകൊണ്ടുതന്നെ സാലറിയിൽ ചെറിയ ഒരു മാറ്റം ഉണ്ടാവാൻ സാധ്യതയുണ്ട്. അതേസമയം വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി മെസ്സിയുടെ ജനപ്രീതി അതിന്റെ ഏറ്റവും ഉയരത്തിലാണ്. അതുകൊണ്ടുതന്നെ ബാക്കിയുള്ള മേഖലകളിൽ നിന്നും മെസ്സിയുടെ വരുമാനം വർധിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *