വേൾഡ് കപ്പ് കളിക്കണം,പിഎസ്ജി സൂപ്പർ താരം ക്ലബ് വിടുന്നു!

ഈ വരുന്ന ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാൻ കോസ്റ്റാറിക്കക്ക് സാധിച്ചിരുന്നു.സൂപ്പർ താരം കെയ്‌ലർ നവാസിനെ സംബന്ധിച്ചിടത്തോളം തന്റെ രാജ്യത്തോടൊപ്പമുള്ള അവസാനത്തെ ടൂർണമെന്റായിരിക്കും ഇത്. വേൾഡ് കപ്പിന് ശേഷം വിരമിക്കുമെന്നുള്ള കാര്യം നവാസ് തന്നെ സ്ഥിരീകരിച്ചിരുന്നു.

അതുകൊണ്ടുതന്നെ വേൾഡ് കപ്പിന് മുന്നേയുള്ള എല്ലാ മത്സരങ്ങളിലും കളിക്കാൻ നവാസ് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ താരത്തിന്റെ ക്ലബ്ബായ പിഎസ്ജിയിൽ അത് അസാധ്യമായിരിക്കും. എന്തെന്നാൽ പുതിയ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ ഡോണ്ണാരുമക്കായിരിക്കും കൂടുതൽ മുൻഗണന നൽകുക.

അതുകൊണ്ടുതന്നെ കെയ്‌ലർ നവാസ് ഇപ്പോൾ പിഎസ്ജി വിടാൻ ആലോചിക്കുന്നുണ്ട്. കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ഒരു ക്ലബ്ബിലേക്ക് ചേക്കേറാനാണ് താരം ഉദ്ദേശിക്കുന്നത്.നാപോളി,യുവന്റസ്,സെവിയ്യ എന്നിവരൊക്കെ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

നവാസിനെ സംബന്ധിച്ചിടത്തോളം നാപ്പോളിയായിരിക്കും അദ്ദേഹത്തിന് കൂടുതൽ അനുയോജ്യമായ ക്ലബ്ബ്. എന്തെന്നാൽ നാപ്പോളിയുടെ ഗോൾകീപ്പറായ ഡേവിഡ് ഒസ്‌പിന ക്ലബ്ബ് വിട്ടിരുന്നു. അതുകൊണ്ടുതന്നെ നവാസിന് നാപ്പോളിയിൽ സ്ഥിരമായി അവസരങ്ങൾ ലഭിച്ചേക്കും.AS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2024 വരെ നവാസിന് പിഎസ്ജിയുമായി കരാർ അവശേഷിക്കുന്നുണ്ട്. പക്ഷേ ഏതെങ്കിലും ക്ലബ്ബ് താരത്തിന് വേണ്ടി ഓഫറുമായി പിഎസ്ജിയെ സമീപിച്ചാൽ പിഎസ്ജി താരത്തെ പോവാൻ അനുവദിച്ചേക്കും. ഏതായാലും നിലവിൽ നവാസ് ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യതകൾ തെളിഞ്ഞു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *