വേണ്ട,നെയ്മറെ നിരസിച്ച് പ്രീമിയർ ലീഗ് പരിശീലകൻ.
ഒരിക്കൽ കൂടി ട്രാൻസ്ഫർ ജാലകത്തിൽ നെയ്മർ ജൂനിയർ ചർച്ചാവിഷയമാവുകയാണ്. നെയ്മറെ നിലനിർത്താൻ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിക്ക് താല്പര്യമില്ല. താരത്തിന് അനുയോജ്യമായ ഒരു ഓഫർ ലഭിച്ചു കഴിഞ്ഞാൽ നെയ്മറെ ഒഴിവാക്കാൻ തന്നെയാണ് പിഎസ്ജിയുടെ തീരുമാനം.2027 വരെ നെയ്മർക്ക് ഇപ്പോഴും കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.
നെയ്മറുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ തന്നെയായിരുന്നു.മാഞ്ചസ്റ്റർ സിറ്റി,മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ മൂന്ന് ക്ലബ്ബുകളായിരുന്നു നെയ്മറെ പരിഗണിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ പിൻവലിഞ്ഞിട്ടുണ്ട്.എൽ നാഷണൽ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതായത് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോളയാണ് നെയ്മറെ വേണ്ട എന്ന് പറഞ്ഞിട്ടുള്ളത്.ഹാലന്റ്- നെയ്മർ കൂട്ടുകെട്ട് സൃഷ്ടിക്കാനായിരുന്നു സിറ്റി മാനേജ്മെന്റിന്റെ ആഗ്രഹം. എന്നാൽ നെയ്മറെ എത്തിക്കുന്നതിനോട് പെപ് ഗാർഡിയോളക്ക് താല്പര്യമില്ല. നെയ്മറുടെ ജീവിത രീതി തന്നെയാണ് അതിന്റെ പ്രധാനപ്പെട്ട കാരണം.
Manchester City manager Pep Guardiola ‘not interested in signing Neymar’ https://t.co/zDkEPgDv3F
— WIKI FOOTBALL (@MUTDNEWS22) May 1, 2023
നെയ്മർ എന്ന താരത്തിലോ അദ്ദേഹത്തിന്റെ കളി മികവിലോ പെപ് ഗാർഡിയോളക്ക് സംശയങ്ങൾ ഒന്നുമില്ല. പക്ഷേ അദ്ദേഹത്തിന്റെ വഴി വിട്ട ജീവിതരീതിയും പെരുമാറ്റവുമൊക്കെ പെപ്പിന് താല്പര്യമില്ലാത്ത ഒന്നാണ്.അത്തരത്തിലുള്ള ഒരു താരം ടീമിലേക്ക് വന്നാൽ അത് ടീമിനെ തന്നെ ബാധിക്കും എന്ന് പെപ് കരുതുന്നുണ്ട്. അതുകൊണ്ടുതന്നെ നെയ്മറെ കൊണ്ടുവരേണ്ടതില്ല എന്നാണ് പെപ്പിന്റെ തീരുമാനം.
ഇനി അവശേഷിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയുമാണ്. നെയ്മറുടെ ഉയർന്ന സാലറി ഈ ക്ലബ്ബുകൾക്ക് ഒരു തടസ്സമാണ്. അതേസമയം ക്ലബ്ബ് വിട്ടുപോകാൻ നെയ്മർ ഉദ്ദേശിക്കുന്നില്ല എന്നുള്ളതും ഇതിനോട് ചേർത്തു വായിക്കേണ്ട ഒരു കാര്യമാണ്.