വെറും അലസന്മാർ,യുണൈറ്റഡിന്റെ മുന്നേറ്റ നിര MNM പോലെ:ഗോർഡൻ

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അവർ ഫുൾഹാമിനെ തോൽപ്പിച്ചത്.റാഷ്ഫോർഡ്,ബ്രൂണോ,ഡയാലോ,മൗണ്ട് എന്നിവരൊക്കെയായിരുന്നു യുണൈറ്റഡിന്റെ മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്.ഇനി ഇന്ന് നടക്കുന്ന മത്സരത്തിൽ യുണൈറ്റഡ് എതിരാളികൾ ബ്രൈറ്റണാണ്.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റ നിരക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ യുണൈറ്റഡ് താരമായ ഗോർഡൻ സ്ട്രാഷൻ. അതായത് മുന്നേറ്റ നിര എതിരാളികളെ പ്രസ്സ് ചെയ്യാത്തതിന്റെ കാര്യത്തിലാണ് ഇദ്ദേഹം വിമർശിച്ചിട്ടുള്ളത്.മെസ്സി-നെയ്മർ-എംബപ്പേ കൂട്ടുകെട്ടുമായി ഇവരെ താരതമ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.ഗോർഡന്റെ വാക്കുകൾ ഇങ്ങനെയാണ്.

“മാഞ്ചസ്റ്റർ സിറ്റി,ലിവർപൂൾ,ആഴ്സണൽ എന്നീ ടീമുകളുടെ കളിയൊക്കെ ഞാൻ നിരീക്ഷിച്ചിരുന്നു. ബോൾ കൈവശമില്ലാത്ത സമയത്ത് അവരുടെ മുന്നേറ്റ നിര താരങ്ങൾ നന്നായി പ്രസ് ചെയ്യുന്നുണ്ട്. പന്ത് തിരിച്ചെടുക്കാൻ വേണ്ടി വളരെയധികം അഗ്രസീവായി ശ്രമിക്കുന്നുണ്ട്. എതിരാളികളെ മിസ്റ്റേക്ക്ലേക്ക് തള്ളിയിടാൻ അവർ ശ്രമിക്കുന്നുണ്ട്. പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ അങ്ങനെ ചെയ്യുന്നില്ല.അവർ അലസരാണ്. എതിരാളികളെ പ്രഷറിലാക്കാൻ അവർക്ക് സാധിക്കുന്നില്ല.ഈ ആറ്റിറ്റ്യൂഡ് ഒരിക്കലും ഗുണകരമല്ല.റയൽ മാഡ്രിഡിന്റെ എല്ലാ താരങ്ങളും നന്നായി പ്രസ്സ് ചെയ്യും. മുൻപ് പിഎസ്ജിയിൽ ഈയൊരു പ്രശ്നം ഉണ്ടായിരുന്നു.മെസ്സിയും നെയ്മറും എംബപ്പേയും ടീമിനെ ഡിഫൻസീവ്ലി സഹായിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അവർക്ക് ഒരു ചാമ്പ്യൻസ് ലീഗ് നേടാൻ പോലും കഴിയാതെ പോയത്.അവരെയാണ് ഇപ്പോൾ യുണൈറ്റഡ് മുന്നേറ്റ നിര എന്നെ ഓർമിപ്പിക്കുന്നത്.എല്ലാ താരങ്ങളും ടീമിനോടുള്ള കമ്മിറ്റ്മെന്റ് കാണിക്കൽ നിർബന്ധമാണ് ” ഇതാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ സിർക്സി നേടിയ ഗോളായിരുന്നു യുണൈറ്റഡ് എന്ന് വിജയം സമ്മാനിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് യുണൈറ്റഡും ബ്രൈറ്റണും തമ്മിലുള്ള മത്സരം നടക്കുക.ബ്രൈറ്റന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക

Leave a Reply

Your email address will not be published. Required fields are marked *