വമ്പൻമാരെ തഴഞ്ഞു,പോർച്ചുഗീസ് സൂപ്പർ താരം ഈ ആഴ്ച്ച പിഎസ്ജിയിൽ എത്തും!
പോർച്ചുഗീസ് സൂപ്പർ താരമായ റെനാറ്റോ സാഞ്ചസ് നിലവിൽ ഫ്രഞ്ച് ക്ലബ്ബായ ലില്ലിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഒരു വർഷത്തെ കരാർ കൂടിയാണ് താരത്തിന് ക്ലബ്ബുമായി അവശേഷിക്കുന്നത്.പല ക്ലബ്ബുകൾക്കും താരത്തെ സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു. എന്നാൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ എസി മിലാനും ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയുമായിരുന്നു താരത്തിനുവേണ്ടി പ്രധാനമായും പോരടിച്ചിരുന്നത്.
കഴിഞ്ഞ ആഴ്ച്ച സാഞ്ചസിന്റെ കാര്യത്തിൽ ലില്ലിയുമായി ധാരണയിൽ എത്താൻ മിലാന് സാധിച്ചിരുന്നു.എന്നാൽ പേഴ്സണൽ ടെംസിന്റെ കാര്യത്തിൽ താരവുമായി ധാരണയിൽ എത്താൻ മിലാന് സാധിക്കാതെ പോവുകയായിരുന്നു. മാത്രമല്ല സാഞ്ചസ് ഇപ്പോൾ എസി മിലാനെ നിരസിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ ആഴ്ച്ചയിൽ തന്നെ അദ്ദേഹം പിഎസ്ജിയുമായി കരാറിൽ ഒപ്പുവെക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Renato Sanches (24) will join PSG this week for a fee of just €10m, half what Lille paid Bayern Munich for the player in 2019. (RMC)https://t.co/9tKQ9vVBhz
— Get French Football News (@GFFN) July 11, 2022
10 മില്യൺ യുറോയായിരിക്കും താരത്തിന് വേണ്ടി പിഎസ്ജി ലില്ലിക്ക് നൽകുക.നേരത്തെ 4.5 മില്യൺ യുറോയായിരുന്നു വാർഷിക സാലറിയായി കൊണ്ട് Ac മിലാൻ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സാഞ്ചസ് ഇത് നിരസിക്കുകയായിരുന്നു. അതേസമയം 6 മില്യൺ യൂറോ സാലറിയായി കൊണ്ട് പിഎസ്ജി വാഗ്ദാനം ചെയ്തിട്ടുണ്ട്.ഇത് സാഞ്ചസ് അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
2021-ൽ ലില്ലിയെ ലീഗ് വൺ കിരീടം നേടാൻ സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ സാഞ്ചസിന് കഴിഞ്ഞിരുന്നു.24 കാരനായ താരം പോർച്ചുഗല്ലിന് വേണ്ടി 32 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്. ഏതായാലും താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് പിഎസ്ജിയുടെ മധ്യനിരക്ക് വലിയ ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.