ലെൻസിനോടേറ്റ സമനില, തിരക്കേറിയ ഷെഡ്യൂളിനെ കുറ്റപ്പെടുത്തി പോച്ചെ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജി സമനില വഴങ്ങിയിരുന്നു. ലെൻസായിരുന്നു പിഎസ്ജിയെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ അവസാന മിനുട്ടിൽ വൈനാൾഡം നേടിയ ഗോളിലൂടെ പിഎസ്ജി രക്ഷപ്പെടുകയായിരുന്നു.
മത്സരത്തിൽ പിഎസ്ജിക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല എന്നുള്ള കാര്യം പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഈ തിരക്കേറിയ ഷെഡ്യൂളിനെയും ഇദ്ദേഹം വിമർശിച്ചു. പോച്ചെട്ടിനോയുടെ വാക്കുകൾ RMC സ്പോർട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Mauricio Pochettino explains the draw against Lens:
— Get French Football News (@GFFN) December 4, 2021
"It’s a fair result. We lacked a bit of precision and freshness, because of our busy schedule"https://t.co/y2O2vamjJJ
” നിങ്ങൾ ക്രെഡിറ്റ് ലെൻസിന് നൽകേണ്ടത്.മികച്ച പ്രകടനമാണ് അവർ മത്സരത്തിൽ പുറത്തെടുത്തത്.ഇത് ഞങ്ങളുടെ ദിവസമായിരുന്നില്ല.പക്ഷേ ടീം അവസാനം വരെ പോരാടി. അത് പോസിറ്റീവ് ആയ കാര്യമാണ്.ഞങ്ങൾക്ക് കുഴപ്പങ്ങൾ സൃഷ്ടിച്ച ടീമുകളിൽ ഒന്നാണ് ലെൻസ്.പലപ്പോഴും ഞങ്ങൾ പന്തുകൾ നഷ്ടപ്പെടുത്തി. പ്രത്യേകിച്ച് മത്സരത്തിന്റെ തുടക്കത്തിൽ.അത് വിനയായി. അതിനുള്ള പരിഹാരം കണ്ടെത്താൻ ഞാൻ ശ്രമിച്ചു.കിലിയൻ എംബപ്പേ ഒരുപാട് മത്സരങ്ങൾ കളിച്ചിരുന്നു. അത്കൊണ്ട് തന്നെ അദ്ദേഹം ഒരല്പം ക്ഷീണിതനായി തോന്നിയത് കൊണ്ടാണ് വിശ്രമം നൽകിയത്.ഇത് മതിയായ ഒരു റിസൾട്ട് ആണ്.കൂടാതെ ഫ്രഷ്നസിന്റെയും ഊർജ്ജത്തിന്റെയും അഭാവം ഞങ്ങൾക്കുണ്ടായിരുന്നു. തിരക്കേറിയ ഷെഡ്യൂൾ ആണ് അതിന് കാരണം ” പോച്ചെട്ടിനോ പറഞ്ഞു.
കഴിഞ്ഞ കുറച്ചു മത്സരങ്ങൾ പിഎസ്ജിക്ക് ഒട്ടും ശുഭകരമല്ല.അവസാന 4 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പിഎസ്ജി വിജയിച്ചിട്ടുള്ളത്.