നെയ്മറുടെ കരിയർ പാരീസിൽ അവസാനിക്കും, പദ്ധതികൾ ഇങ്ങനെ!

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലും വലിയ മുന്നേറ്റങ്ങൾ ഒന്നും ഉണ്ടാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ ഒരിക്കൽ കൂടി ടീമിൽ അഴിച്ചുപണി നടത്താനുള്ള ഒരുക്കത്തിലാണ് പിഎസ്ജിയുള്ളത്. നിരവധി സൂപ്പർതാരങ്ങൾക്ക് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബ് വിടേണ്ടി വരും എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ആ കൂട്ടത്തിൽപ്പെട്ട ഒരു താരമാണ് നെയ്മർ ജൂനിയർ.

സാമ്പത്തിക കാര്യങ്ങളിൽ ഇപ്പോൾ പിഎസ്ജിക്ക് യുവേഫയുടെ നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ നെയ്മർ ക്ലബ്ബ് വിടുകയാണെങ്കിൽ അത് സാമ്പത്തികപരമായി പിഎസ്ജിക്ക് ഏറെ ഗുണം ചെയ്യും. നെയ്മറെ നിലനിർത്താൻ പിഎസ്ജിക്ക് വലിയ താല്പര്യമൊന്നുമില്ല. പ്രത്യേകിച്ച് അവരുടെ സ്പോർട്ടിംഗ് അഡ്വൈസറായ ലൂയിസ് കാമ്പോസ് നെയ്മറെ ഒഴിവാക്കണം എന്ന നിലപാടിലാണ് ഉള്ളത്.

പക്ഷേ നെയ്മർ പിഎസ്ജി വിടണമെങ്കിൽ അതിന് നെയ്മർ തന്നെ വിചാരിക്കണം. കാരണം നെയ്മറുടെ സാലറി താങ്ങാൻ കെൽപ്പുള്ള വളരെ ചുരുക്കം ക്ലബ്ബുകൾ മാത്രമാണ് ഇന്ന് ഫുട്ബോൾ ലോകത്തുള്ളത്.പിഎസ്ജി നെയ്മറുടെ വില കുറക്കാൻ തയ്യാറായാലും, നെയ്മർ തന്റെ സാലറി കുറക്കാൻ തയ്യാറായാൽ മാത്രമേ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവൽ സാധ്യമാവുകയുള്ളൂ.

പക്ഷേ നെയ്മറുടെ ഭാവി പദ്ധതികൾ എന്തൊക്കെയാണ് എന്നുള്ളത് പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഡേവിഡ് ഓർനെസ്റ്റയിൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതായത് നിലവിൽ 2027 വരെയാണ് നെയ്മർക്ക് കോൺട്രാക്ട് ഉള്ളത്. നെയ്മർ ഇപ്പോൾ പിഎസ്ജി വിടാൻ ഉദ്ദേശിക്കുന്നില്ല എന്നത് മാത്രമല്ല തന്റെ കരിയർ തന്നെ പിഎസ്ജിയിൽ ഫിനിഷ് ചെയ്യാനാണ് നെയ്മർ ആഗ്രഹിക്കുന്നത്.അതായത് മറ്റൊരു ക്ലബ്ബിലേക്ക് ഇനി തന്റെ കരിയറിൽ പോവാൻ നെയ്മർ ആഗ്രഹിക്കുന്നില്ല.

2027 കരാർ പൂർത്തിയാകും വരെ നെയ്മർ പിഎസ്ജിയിൽ തന്നെ തുടരും.അതിനുശേഷം പാരിസിൽ തന്നെ തുടരാനാണ് നെയ്മറുടെ പദ്ധതി. അല്ലെങ്കിൽ അദ്ദേഹം വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചേക്കും. ചുരുക്കത്തിൽ നെയ്മറെ ഇനി മറ്റൊരു ക്ലബ്ബിന്റെ ജഴ്സിയിൽ കാണാൻ സാധ്യത കുറവാണ് എന്നാണ് ഓർനെസ്റ്റായിൻ പറഞ്ഞുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!