ലീഗ് വൺ കൂടുതൽ ഫിസിക്കലാണ് : തുറന്ന് പറഞ്ഞ് മെസ്സിയും!

ഈ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിൽ എത്തിയ മെസ്സിക്ക് ലീഗിൽ നല്ല തുടകമല്ല ലഭിച്ചിരിക്കുന്നത്. ലീഗ് വണ്ണിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ഗോളോ അസിസ്റ്റോ നേടാൻ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല. താരം പുതിയ ലീഗുമായി അഡാപ്റ്റായിട്ടില്ല എന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. ഇക്കാര്യം ഇപ്പോൾ മെസ്സി തുറന്ന് പറഞ്ഞിട്ടുണ്ട്. ലാലിഗയേക്കാൾ കൂടുതൽ ഫിസിക്കൽ മത്സരങ്ങളാണ് ലീഗ് വണ്ണിൽ എന്നാണ് മെസ്സി അറിയിച്ചത്. സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ ലീഗ് വണ്ണിൽ കുറച്ചു മത്സരങ്ങളെ കളിച്ചിട്ടൊള്ളൂ. പക്ഷേ ഇതൊരു കൂടുതൽ ഫിസിക്കൽ ലീഗാണ്.കരുത്തുറ്റതും വേഗതയേറിയതുമായ താരങ്ങൾ ആണ് ഇവിടെ. മറ്റു ലീഗിനെ അപേക്ഷിച്ച് ഇവിടെ ഫിസിക്കലിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട്.സ്പെയിനിൽ എല്ലാ ടീമുകളും കൂടുതൽ പന്ത് കൈവശം വെച്ചാണ് കളിക്കുക.ബാഴ്സയിൽ മത്സരങ്ങളുടെ നിയന്ത്രണം തന്നെ ക്ലബ്ബിന്റെ കയ്യിലായിരുന്നു.ഇന്ന് ഞാൻ മറ്റൊരു ക്ലബുമായി അഡാപ്റ്റാവുകയാണ്.കളിയുടെ മറ്റൊരു വഴിയിലാണ്.പുതിയ ലീഗാണ്.എനിക്ക് ബെറ്റർ ആയത് ഏതാണ് എന്നെനിക്കറിയില്ല.പക്ഷേ വേഗത്തിൽ അഡാപ്റ്റാവാൻ ഞാൻ ശ്രമിക്കും.ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ സഹായിക്കാനാവും ഞാൻ ശ്രമിക്കുക ” മെസ്സി പറഞ്ഞു.

ബോർഡെക്സിനെയാണ് പിഎസ്ജി ലീഗ് വണ്ണിൽ ഇനി നേരിടുക. മത്സരത്തിൽ മെസ്സിയുടെ കന്നി ലീഗ് ഗോൾ ഉണ്ടാവുമോ എന്നാണ് ആരാധകർക്കറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *