ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ സാലറി,മെസ്സിയെ കടത്തി വെട്ടി നെയ്മർ!

കഴിഞ്ഞ ദിവസമായിരുന്നു പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളുടെ ഈ കണക്കുകൾ പുറത്തുവിട്ടത്.ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ വെയ്ജ് ബില്ലുള്ള ക്ലബ് പിഎസ്ജി തന്നെയാണ്. അതുമാത്രമല്ല,ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന 20 താരങ്ങളുടെ ലിസ്റ്റിലും പിഎസ്ജിയുടെ ആധിപത്യം തന്നെയാണ്.20 പേരിൽ 18 പേരും പിഎസ്ജി താരങ്ങളാണ് വസ്തുത.

ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറാണ്.ഒരു മാസം 4 മില്യൺ യൂറോയാണ് നെയ്മർ സാലറിയായി കൊണ്ട് കൈപ്പറ്റുന്നത്.രണ്ടാം സ്ഥാനത്താണ് നെയ്മറുടെ സഹതാരമായ ലയണൽ മെസ്സി വരുന്നത്. 3.375 മില്യൺ യുറോയാണ് മെസ്സി മാസത്തിൽ സാലറിയായി കൊണ്ട് കൈപ്പറ്റുന്നത്.തൊട്ട് പിറകിൽ കിലിയൻ എംബപ്പെ വരുന്നു.2.2 മില്യൺ യുറോയാണ് എംബപ്പെയുടെ സാലറി. ഇദ്ദേഹത്തിന് പിറകിൽ പിഎസ്ജി താരങ്ങളായ വെറാറ്റിയും മാർക്കിഞ്ഞോസുമാണ് വരുന്നത്. ഇരുവരും 1.2 മില്യൺ യൂറോയാണ് സാലറിയായി കൊണ്ട് സ്വന്തമാക്കുന്നത്.

അതേസമയം ആദ്യ ഇരുപതിൽ പിഎസ്ജി താരങ്ങൾ അല്ലാത്ത രണ്ടുപേർ മാത്രമാണ് വരുന്നത്.മൊണാക്കോയുടെ സൂപ്പർ താരങ്ങളായ വിസാം ബെൻ യെഡറും സെസ്ക്ക് ഫാബ്രിഗസുമാണ് ആ താരങ്ങൾ.യെഡർ പതിനഞ്ചാം സ്ഥാനത്തും ഫാബ്രിഗസ് പതിനെട്ടാം സ്ഥാനത്തുമാണ് ഇടം നേടിയിരിക്കുന്നത്.

അതേസമയം ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ സാലറി സ്വന്തമാക്കുന്ന പരിശീലകൻ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയാണ്.1.1 മില്യൺ യുറോയാണ് മാസത്തിൽ സാലറിയിനത്തിൽ പോച്ചെട്ടിനോ കൈപ്പറ്റുന്നത്.ജോർഗെ സാംപോളിയും ക്രിസ്സ്റ്റഫെ ഗാൾടിയറുമാണ് തൊട്ടു പിറകിൽ നിൽക്കുന്നത്.330 K യുറോയാണ് ഇരുവരുടെയും സാലറി.

ഏതായാലും മറ്റു ക്ലബ്ബുകളെ അപേക്ഷിച്ച് നോക്കുമ്പോൾ വലിയ രൂപത്തിലുള്ള സാലറിയാണ് പിഎസ്ജി ചിലവഴിക്കുന്നത്.എന്നാൽ അതിനൊത്ത പ്രകടനം ഇതുവരെ പിഎസ്ജിയിൽ നിന്നുണ്ടായിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്.

Leave a Reply

Your email address will not be published. Required fields are marked *