റൂമർ : സിദാനെ സ്വന്തമാക്കാൻ പിഎസ്ജി?

പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ ക്ലബ്ബിൽ ഹാപ്പിയല്ല എന്ന വാർത്തകൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം പുറത്ത് വിട്ടിരുന്നത്. സൂപ്പർ താരനിരയെ മാനേജ് ചെയ്യുന്നതും വലിയ സമ്മർദ്ദങ്ങളും പോച്ചെട്ടിനോക്ക്‌ ബുദ്ധിമുട്ടുന്നുണ്ടാക്കുന്നുണ്ട് എന്നാണ് ഇതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്.

ഏതായാലും നിലവിലെ സാഹചര്യത്തെ കുറിച്ച് പിഎസ്ജിയുടെ ഖത്തർ ഉടമകൾ ജാഗരൂഗരാണ്. എന്തെന്നാൽ മൗറിസിയോ പോച്ചെട്ടിനോ ക്ലബ് വിട്ടാൽ പകരക്കാരനെ ഇപ്പോൾ തന്നെ പിഎസ്ജി അധികൃതർ കണ്ട് വെച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. മുൻ റയൽ പരിശീലകനായ സിനദിൻ സിദാനെ ടീമിൽ എത്തിക്കാനാണ് പിഎസ്ജിക്ക് താല്പര്യം. പ്രമുഖ മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ജൂണിലായിരുന്നു സിദാൻ റയൽ വിട്ടത്. ഇപ്പോൾ അദ്ദേഹം ഫ്രീ ഏജന്റാണ്. പിഎസ്ജിയിലെ ഒരുപാട് താരങ്ങളെ സിദാന് പരിചയമുണ്ട്.റാമോസ്, നവാസ്, ഡി മരിയ, എംബപ്പേ എന്നിവരുമായൊക്കെ അടുത്ത ബന്ധമാണ് സിദാനുള്ളത്. മുമ്പ് ഫ്രഞ്ച് ടീമിനെ സിദാൻ പരിശീലിപ്പിക്കുമെന്ന റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും ദെഷാപ്സ് തന്നെ തുടരുകയായിരുന്നു. അതേസമയം പിഎസ്ജിയെ പരിശീലിപ്പിക്കാൻ സിദാന് താല്പര്യമുണ്ട് എന്നുള്ളത് വ്യക്തമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ സിദാൻ നിരസിച്ചതും ഇക്കാരണത്താലാണ് എന്നാണ് അറിയാൻ കഴിയുന്നത്.

റയൽ മാഡ്രിഡിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീടങ്ങൾ നേടികൊടുത്ത പരിശീലകനാണ് സിദാൻ. പോച്ചെട്ടിനോ പിഎസ്ജി വിട്ടാൽ സിദാൻ ക്ലബ്ബിലേക്കെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *