റഫറിമാരുടെ റൂമിലേക്ക് അതിക്രമിച്ചു കയറിയ സംഭവം,പിഎസ്ജി പ്രസിഡണ്ടിനെതിരെ യുവേഫയുടെ അന്വേഷണം!
കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി പുറത്തുപോയത്. ആദ്യപാദത്തിൽ വിജയിച്ചുവെങ്കിലും രണ്ടാം പാദത്തിൽ പിഎസ്ജി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു.സാന്റിയാഗോ ബെർണാബുവിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.
ഈ മത്സരത്തിനുശേഷം പിഎസ്ജിയുടെ പ്രസിഡന്റ് ആയ നാസർ അൽ ഖലീഫിയും അവരുടെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന ലിയനാർഡോയും റഫറിമാരുടെ റൂമിലേക്ക് അതിക്രമിച്ചു കടന്നിരുന്നു.ഡോണ്ണാരുമയുടെ മിസ്റ്റേക്കിൽ നിന്ന് ബെൻസിമ ഒരു ഗോൾ മത്സരത്തിൽ നേടിയിരുന്നു. അതിനെക്കുറിച്ച് ചോദിക്കാൻ വേണ്ടിയായിരുന്നു നാസർ അൽ ഖലീഫി റഫറിമാരുടെ റൂമിലേക്ക് അതിക്രമിച്ച് കയറുകയും അവരെ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നത്.
Unlike Barcelona, PSG is above paying off refs. They prefer face-to-face confrontations https://t.co/Q0bXRQbnRz
— PSG Talk (@PSGTalk) March 12, 2023
ഈ വിഷയത്തിൽ അന്നത്തെ മത്സരത്തിലെ റഫറി ആയ ഡാനി മക്കേലി ഒരു റിപ്പോർട്ട് യുവേഫക്ക് സമർപ്പിച്ചിട്ടുണ്ട്. തന്നെ ബ്ലോക്ക് ചെയ്തു എന്നുള്ള അദ്ദേഹം റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ യുവേഫ പിഎസ്ജി പ്രസിഡണ്ടിനെതിരെയും അവരുടെ സ്പോർട്ടിംഗ് ഡയറക്ടർ ആയിരുന്ന ലിയനാർഡോക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.CBS സോക്കർ ആണ് ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
യൂറോപ്പ്യൻ ക്ലബ്ബ് അസോസിയേഷനുകളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിയാണ് നാസർ അൽ ഖലീഫി. ഇദ്ദേഹം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ യുവേഫ ശിക്ഷ നടപടികൾ കൈക്കൊള്ളാൻ സാധ്യതയുണ്ട്. അതേസമയം ഈ ചാമ്പ്യൻസ് ലീഗിലും വലിയ മുന്നേറ്റങ്ങൾ ഒന്നും ഉണ്ടാകാൻ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല.ബയേൺ മ്യൂണിക്കിനോടായിരുന്നു അവർ പരാജയപ്പെട്ടിരുന്നത്.